അര്‍ജന്റീന vs സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍ vs ബെല്‍ജിയം...; വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ തീപാറും പോരാട്ടം, അറിയാം ക്വാര്‍ട്ടര്‍ ലൈനപ്പ്

പ്രീ ക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ കൊളംബിയയെ സ്വിറ്റ്സര്‍ലന്‍ഡ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതോടെ 2026 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു
Erling Haaland, Lionel Messi and Kylian Mbappe
Kylian Mbappe, Erling Haaland, Lionel Messiap
Edited By:
Updated on
1 min read

ന്യൂയോര്‍ക്ക്: പ്രീ ക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ കൊളംബിയയെ സ്വിറ്റ്സര്‍ലന്‍ഡ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതോടെ 2026 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന, മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, അട്ടിമറി വീരന്മാരായ മൊറോക്കോ, നോര്‍വേ എന്നിവരെല്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര് കടുപ്പിക്കാനായി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു.

ആദ്യ ക്വാര്‍ട്ടറില്‍ നിലവിലെ റണ്ണര്‍ അപ്പുകളായ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും. ജൂലൈ 10 വെള്ളിയാഴ്ച രാത്രി 1:30ന് ബോസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയപ്രകാരം ജൂലൈ 10 മുതല്‍ ജൂലൈ 12 വരെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

മത്സരങ്ങളുടെ പൂര്‍ണ്ണമായ സമയക്രമം താഴെ:

ജൂലൈ 10 (വെള്ളി)- ഫ്രാന്‍സ് vs മൊറോക്കോ, പുലര്‍ച്ചെ 1:30 AM, ബോസ്റ്റണ്‍ സ്റ്റേഡിയം

ജൂലൈ 11 (ശനി)- സ്പെയിന്‍ vs ബെല്‍ജിയം, പുലര്‍ച്ചെ 12:30 AM, ലോസ് ആഞ്ചലസ് സ്റ്റേഡിയം

ജൂലൈ 12 (ഞായര്‍)- നോര്‍വേ vs ഇംഗ്ലണ്ട്, പുലര്‍ച്ചെ 2:30 AM, മിയാമി സ്റ്റേഡിയം

ജൂലൈ 12 (ഞായര്‍) അര്‍ജന്റീന vs സ്വിറ്റ്സര്‍ലന്‍ഡ്, പുലര്‍ച്ചെ 6:30 AM, കന്‍സാസ് സിറ്റി സ്റ്റേഡിയം

Erling Haaland, Lionel Messi and Kylian Mbappe
ചരിത്രം ആവര്‍ത്തിച്ചാല്‍ ഹാളണ്ടും കൂട്ടരും കപ്പടിക്കും! ജപ്പാന്‍ ശാപം ഇത്തവണ ഫലിക്കുമോ?
Erling Haaland, Lionel Messi and Kylian Mbappe
ഈജിപ്തിന്റെ ഗോള്‍ എന്തുകൊണ്ട് റദ്ദാക്കി? അര്‍ജന്റീനക്കെതിരെ ഫൗള്‍ അനുവദിക്കാത്തതിന് കാരണമെന്ത്? ഫുട്‌ബോള്‍ നിയമം ഇങ്ങനെ
Summary

fifa world cup 2026 quarter final lineup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com