മലപ്പുറം; മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയാവുന്നു. തിരുവനന്തപുരം സ്വദേശി സംഗീതാണ് വരൻ. സാമൂഹികനീതി വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ച് 22 നാണ് വിവാഹം.
നിരഞ്ജനയുടെ തീരുമാനപ്രകാരമാണ് വിവാഹം വൃദ്ധമന്ദിരത്തിൽ വച്ച് നടത്തുന്നത്. വിവാഹം അമ്പലത്തിൽവേണ്ടെന്നും അമ്മമാരുടെ മുൻപിൽവെച്ചുമതിയെന്നും നിരഞ്ജന പറയുകയായിരുന്നു. ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദർശകരാണ്. വിശേഷ ദിവസങ്ങളെല്ലാം ആഘോഷിക്കാൻ അദ്ദേഹവും കുടുംബവും ഇവിടെയെത്താറുണ്ട്. വൃദ്ധമന്ദിരത്തിലെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പത്തെ തുടർന്നാണ് വിവാഹം ഇവർക്കുമുൻപിൽവച്ചു നടത്താൻ തീരുമാനിക്കുന്നത്.
കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആർ. വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജനയിപ്പോൾ. എംബി.എ പഠനകാലത്ത് നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates