ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍ 
Kerala

ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍; മുഹമ്മദ് റിയാസ്

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പോസ്റ്റീവായിരുന്നുവെന്നും NH 66 കേരളത്തിൽ 450 കിലോമീറ്റർ പൂർത്തിയായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

16 റീച്ചുകൾ സംസ്ഥാനത്തുണ്ട്. ചിലയിടത്ത് കരാറുകാരുടെ അനാസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രിയെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. തൊഴിലാളികളുടെ എണ്ണം ചിലയിടത്ത് കുറവായിരുന്നു, ഇപ്പോൾ പലയിടത്തും മൂന്നിരട്ടി തൊഴിലാളികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ പ്രവർത്തികൾ വേഗത്തിലാക്കാൻ നിതിൻ ​ഗഡ്കരി നിർദേശം നൽകി. ജനുവരിയിൽ സംസ്ഥാനത്തെത്തുമ്പോൾ പ്രവർത്തി പുരോഗതി വിലയിരുത്താനും നിതിൻ ഗഡ്കരി സമയം കണ്ടെത്തും.

കാസർകോട് - തളിപ്പറമ്പ് റീച്ച്, അഴിയൂർ വെങ്ങള, വടകര എന്നിവിടങ്ങളിൽ നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. ചില കരാരുകാർക്കും വീഴ്ചയുണ്ടായി. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണമിതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ദേശീയപാത 66 ന്റെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചോടെ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

PA Muhammad Riyaz says the inauguration of National Highway 66 will take place in January.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്?; പുറത്തു വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം; മുഖ്യമന്ത്രി

വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ജോലി നേടാം, നേരിട്ട് നിയമനം, അഭിമുഖം തിരുവനന്തപുരത്ത്

സ്വര്‍ണവിലയില്‍ ഇടിവ്; 95,500ല്‍ താഴെ

'അപാരമായ ആത്മീയ ശക്തി നിലനില്‍ക്കുന്ന ദിവസം', വൈക്കത്തഷ്ടമി നാളെ; അറിയാം ഐതീഹ്യം

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്ക; രണ്ടാം ടി 20 ഇന്ന്

SCROLL FOR NEXT