പടയപ്പ 
Kerala

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം, പെരിയവാരയ്ക്ക് സമീപം കാട്ടാന കാര്‍ തകര്‍ത്തു, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം. പെരിയവാരയ്ക്ക് സമീപം കാട്ടാന കാര്‍ തകര്‍ത്തു. മൂന്നാര്‍ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് പടയപ്പ തകര്‍ത്തത്. യാത്രക്കാര്‍ വാഹനത്തിനകത്തുള്ളപ്പോഴായിരുന്നു ആനയുടെ ആക്രമണം.

കാറിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം തകര്‍ത്ത ശേഷം ആന സമീപത്തെ ഉള്‍ക്കാട്ടിലേക്ക് കയറിപ്പോയി. മേഖലയില്‍ പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം, ഇടുക്കിയില്‍ മൂന്നാം ദിവസവും പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാന്‍ ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം തത്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

'Padayappa' strikes in Munnar; wild elephant destroys a car near Periavarai – Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

എസ്എംഎ ചികിത്സാഫണ്ട്: പ്രസ്താവന തിരുത്തി, ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി

'വൈഭവം'!!!... 'ടെസ്റ്റിലും കൊടുങ്കാറ്റാകൂ...'!

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് 925 എണ്ണം

നിലമ്പൂർ ബൈപാസ് ഉദ്ഘാടനം, 'വീണ്ടും ഉദ്ഘാടനം'! സർക്കാരിനെതിരെ സിപിഎം