പത്മജ വേണുഗോപാല്‍ ഫെയ്സ്ബുക്ക്
Kerala

ചേട്ടനെ തിരിച്ചുകിട്ടി, ഞാന്‍ എന്നും കോണ്‍ഗ്രസുകാരി; ബിജെപിയില്‍ പോയത് തെറ്റെന്ന് പത്മജ

ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു.

Author : Sujith

തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു. സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്ന് പദ്മജ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു. ഇമെയിലാണ് രാജിക്കത്ത് അയച്ചതെന്നും പത്മജ പറഞ്ഞു

രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരന്‍ കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലെ പദവി കണ്ടല്ല ബിജെപിയില്‍ നിന്ന് രാജിവച്ചത്. തെറ്റുപറ്റിയാല്‍ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛന്‍ കെ കരുണാകരനായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നരേന്ദ്രമോദിയെയോ അമിത് ഷായെയോ നേരില്‍ കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കാതിരുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കറിൽനിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്. കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്.

Padmaja Venugopal has resigned from the BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളുടെ ശബരിമല'; ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച, അറിയാം ചടങ്ങുകള്‍, കാര്‍ത്തിക സ്തംഭത്തിന്റെ പ്രാധാന്യമെന്ത്?

'ജിടിഎ 5-നും 6-നും ഇടയിൽ ഇന്ത്യ മാറിയതിങ്ങനെ'; വികസന നേട്ടങ്ങൾ നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിഹാസവുമായി കോൺഗ്രസ്

'സോണിയ ഗാന്ധി രാജീവിന്റെ മടിയിലിരിക്കുന്നത് വലിയ സാംസ്കാരിക ആഘാതം, ജസ്റ്റ് മനുസ്മൃതി തിങ്സ്'; പരിഹസിച്ച് പാർവതി

ഇനി പാസ്‌പോര്‍ട്ട് മാത്രം പോരാ, ഇന്ത്യക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ വിസ നിര്‍ബന്ധമാക്കി മലേഷ്യ

'രാമായണ' കമ്യൂണിസ്റ്റ് അജണ്ട പ്രൊമോട്ട് ചെയ്യുന്നു, ഹിന്ദുക്കള്‍ കാണരുത്: ഹിന്ദു ജനജാഗ്രതി സമിതി