കെ സുന്ദര, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം 
Kerala

പണം നല്‍കിയത് സുനില്‍ നായിക്;  ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് കെ സുന്ദരയുടെ മൊഴി

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളെന്ന് കെ സുന്ദരയുടെ മൊഴി

Author : സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളെന്ന് കെ സുന്ദരയുടെ മൊഴി. കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു. 

പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന മൊഴി ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സുന്ദരയ്ക്ക് ഒപ്പമുള്ള സുനില്‍ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നിട്ടുണ്ട്. കേസില്‍ സുന്ദരയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററാണ് സുനില്‍ നായിക്. ഇയാളുമായി കെ സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളത്. മാര്‍ച്ച് 21ന് സുനില്‍ നായിക് ഒരു ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സുന്ദര ബിഎസ്പി വിട്ടുവെന്നും കെ സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പോസ്റ്റ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് സുന്ദര മൊഴി നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT