പ്രതീകാത്മക ചിത്രം 
Kerala

ബൈക്കില്‍ നിന്ന് തള്ളിയിട്ട യുവാവ് മരിച്ചു 

വ്യക്തിവൈരാഗ്യം കാരണം, മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂര്‍വം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് പൊലീസ്‌

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുമ്പ് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഗിരീഷ് ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കല്ലിങ്കല്‍ ജങ്ഷനില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. 

ബൈക്കില്‍നിന്ന് വീണ് യുവാവിനു സാരമായി പരുക്കേറ്റത് ആസൂത്രിത അപകടമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും, വ്യക്തിവൈരാഗ്യം കാരണം, മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂര്‍വം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നു  പൊലീസ് കണ്ടെത്തി. 

ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂര്‍ സ്വദേശി സജു, ബൈക്കോടിച്ചിരുന്ന അക്ഷയ് എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ചന്ദ്രനഗറിലെ ബാറില്‍നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്കു മടങ്ങുംവഴി ആസൂത്രിത അപകടമുണ്ടാക്കി യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ