Razak 
Kerala

പാലക്കാട് എന്‍എംആര്‍ റസാഖ് ഇടതു സ്വതന്ത്രന്‍?; ഹോട്ടല്‍ വ്യവസായി സജീവ പരിഗണനയില്‍

ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് റസാഖ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഹോട്ടല്‍ വ്യവസായിയെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്‍എംആര്‍ റസാഖിന്റെ പേരാണ് പരിഗണനയിലുള്ളത്. ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് റസാഖ്.

റസാഖുമായി സിപിഎം ജില്ലാ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. റസാഖ് സമ്മതം അറിയിച്ചതായാണ് സൂചന. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പാലക്കാട് കഴിഞ്ഞ തവണ പി സരിനാണ് സിപിഎമ്മിനായി മത്സരിച്ചത്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിത്വത്തിനായി സരിനെ പരിഗണിച്ചിരുന്നില്ല.

പാലക്കാട് മണ്ഡലത്തില്‍ സിനിമാ താരം രമേഷ് പിഷാരടിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് വിവരം. നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നത്. സിനിമാ താരമെന്ന ജനപ്രിയത വോട്ടായി മാറ്റാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

CPM is considering hotelier NMR Razak as an independent candidate in the Palakkad constituency.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍

വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു; പത്തേമാരി ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

വാട്‌സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍

SCROLL FOR NEXT