Police പ്രതീകാത്മക ചിത്രം
Kerala

സ്വർണം മോഷ്ടിക്കാൻ വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയ കേസ്; 24 പവൻ കവർന്ന 18 കാരായ മൂന്നു പേർ പിടിയിൽ

കുട്ടിയെയും മാതാപിതാക്കളെയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും 24 പവൻ സ്വർണം കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ്, നിധിൻ നിഷാദ്, ഷെബിൻ എബ്രഹാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും 18 വയസ്സുള്ളവരാണ്. കുട്ടിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 24 ലക്ഷം രൂപ വിലവരുന്ന 24 പവൻ സ്വർണാഭരണങ്ങളാണ് ഇവർ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്.

കുട്ടി പഠിക്കുന്ന സ്കൂളിലെ മുൻവിദ്യാർഥികളാണ് പ്രതികൾ. കുട്ടിയുമായി ട്യൂഷൻ സെന്ററിൽ വെച്ചാണ് ഇവർ പരിചയത്തിലായത്. ഈ വർഷം മാർച്ച് ആദ്യവാരം മുതൽ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. കുട്ടിയെയോ മാതാപിതാക്കളെയോ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. വളകൾ, ചെയിനുകൾ, നെക്ലേസുകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയ ആഭരണങ്ങളാണ് കുട്ടി പല തവണകളായി പ്രതികൾക്ക് നൽകിയത്.

കുട്ടിയുടെ മാതാവ് അടുത്തിടെ സ്വർണം പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് കുട്ടി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. സൈക്കിൾ വിൽക്കാനും ആ തുക തങ്ങൾക്ക് നൽകാനും പ്രതികൾ കുട്ടിയെ അടുത്തിടെ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഞായറാഴ്ച പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികൾ സ്വർണം എന്ത് ചെയ്തു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Three 18-year-old youths have been arrested in Kottayam for allegedly threatening a Class 9 student and coercing him into stealing 24 sovereigns of gold jewellery from his house over several months.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

'സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തി'; സീറാം സാംബശിവ റാവുവിനെതിരേ മന്ത്രിക്ക് പരാതി

ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്; കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

കൊളസ്ട്രോൾ കുറയ്ക്കും, പക്ഷേ അപകടവുമുണ്ട്; റെഡ് യീസ്റ്റ് റൈസിനെക്കുറിച്ച് അറിയാം...

'ഞാന്‍ കണ്ട പ്രേതം ഇട്ടിരുന്നത് വെള്ള സാരിയല്ല, ജുബ്ബയും ജീന്‍സും, മരിച്ചിട്ട് മൂന്ന് മാസം'; അനുഭവം പങ്കിട്ട് ലെന