വിഎസ് അച്യുതാനന്ദന്‍ - സാദിഖലി ശിഹാബ് തങ്ങള്‍  
Kerala

'ഇന്നത്തെ കാലത്ത് പരിചിതമല്ലാത്ത കമ്യൂണിസ്റ്റ്'; വിഎസിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് പാണക്കാട് തങ്ങള്‍

കൈകാര്യം ചെയ്ത മേഖലയിലെല്ലാം തന്റെ ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ് എന്നും തങ്ങള്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വളരെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തുകയും സംസ്ഥാന മുഖ്യമന്ത്രി പദം വരെ അദ്ദേഹം അലങ്കരിക്കുകയും ചെയ്തു. കൈകാര്യം ചെയ്ത മേഖലയിലെല്ലാം തന്റെ ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സാധാരണക്കാരോട് വളരെ ചേര്‍ന്ന് നേതാവാണ് വിഎസ് എന്നും തങ്ങള്‍ പറഞ്ഞു.

രാഷ്ട്രീയമായി വിയോജിപ്പ് ഉണ്ടെങ്കില്‍ കൂടി കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഏറെ ആദരം നേടാന്‍ വിഎസിന് കഴിഞ്ഞു. ഇന്നത്തെ കാലത്ത് പരിചിതമല്ലാത്ത ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നാണ് വിഎസിനെ വിലയിരുത്താന്‍ കഴിയുക. വിഎസിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. പാര്‍ട്ടിക്കും അനുഭാവികള്‍ക്കും ഉണ്ടായ വേദനയില്‍ പങ്കുചേരുന്നതായും പാണക്കാട് തങ്ങള്‍ പറഞ്ഞു.

Muslim League state president Panakkad Sadikhali Shihab Thangal said that the demise of senior communist leader VS Achuthanandan is a great loss to Kerala politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT