പ്രതാപന്‍, പന്തളം സുധാകരന്‍ / ഫയല്‍ 
Kerala

മറുപടി പറഞ്ഞ് തളര്‍ന്നു; അറിഞ്ഞിരുന്നെങ്കില്‍ തടയുമായിരുന്നു : പന്തളം സുധാകരന്‍

എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ച സാഹചര്യമെന്നെങ്കിലുംപൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സഹോദരന്‍ അഡ്വ. കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത് വൈകീട്ട് ചാനലില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു എന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ച സാഹചര്യമെന്നെങ്കിലും
പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത്. മറുപടി പറഞ്ഞ് തളര്‍ന്നു. 

ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..? തന്റെ ശക്തി കോണ്‍ഗ്രസ് ആണെന്നും പന്തളം സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. 
   ഇന്നു വൈകുന്നേരം ചാനലില്‍കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി.എന്റ സഹോദരന്‍
കെ പ്രതാപന്‍ ബീജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..!ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു.
      എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ചസാഹചര്യമെന്നെങ്കിലും
പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്.
         സഹപ്രവര്‍ത്തകരായ,പരിചിതരും അപരിചിതരും അമര്‍ഷത്തോടെ,ഖേദത്തോടെ,സംശയത്തോടെ ,വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു,
മറുപടി പറഞ്ഞു തളരുന്നു.പക്ഷേ എന്റ ശക്തി കോണ്‍ഗ്രസ്സാണ്,ഈ കുടുംബംഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാന്‍ മുന്‍അറിവുകളില്ലാഞ്ഞതിനാല്‍  കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്.
           ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT