പ്രതീകാത്മകം ഫയല്‍ ചിത്രം
Kerala

ഫെബ്രുവരി 5 വരെ പ്രദേശവാസികൾ ടോൾ നൽകേണ്ട; പന്നിയങ്കരയിൽ വാഹനങ്ങളുടെ കണക്കെടുക്കും

എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു. ഒരു മാസം വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. വിദ​ഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും.

ഫെബ്രുവരി 5 വരെ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കില്ല. വടക്കഞ്ചേരിയിൽ പിപി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

5 പഞ്ചായത്തുകളിലെ നാല് ചക്ര വാഹനങ്ങളുടെ കണക്കെടുക്കാനും എംപി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ അടുത്ത മാസം 5നകം ചർച്ച നടത്താനും തീരുമാനിച്ചു. 5 പഞ്ചായത്തുകളിലായി എത്ര നാല് ചക്ര വാഹനങ്ങൾ ടോൾ പ്ലാസ വഴി ഒരു മാസം കടന്നു പോകുന്നുവെന്ന കണക്ക് ഈ മാസം 30നകം വിദ​ഗ്ധ സമിതിയുടെ നേതൃത്വത്തിൽ എടുക്കാനും തീരുമാനിച്ചു.

സൗജന്യമായി പോകേണ്ടവർ ആരൊക്കെയാണെന്നു കൃത്യമായ ഒരു ഡാറ്റ ശേഖരിക്കാനാണ് കണക്കെടുക്കുന്നതെന്നു എംഎൽഎ വ്യക്തമാക്കി. പണം കൊടുത്തു യാത്ര ചെയ്യില്ലെന്നു പ്രദേശവാസികൾ കടുത്ത തീരുമാനമെടുത്ത പശ്ചാത്തലത്തിലായിരുന്നു ചർച്ച.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT