രാഹുല്‍ രാജ്യം വിട്ടു 
Kerala

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിൽ പ്രതി രാഹുൽ പി ​ഗോപാൽ രാജ്യം വിട്ടുവെന്ന് സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥായായിരുന്നുവെന്നും രാ​ഹുൽ പറഞ്ഞു. അതേസമയം പെൺകുട്ടിയെ മർദ്ദിച്ചുവെന്ന് രാഹുൽ സമ്മതിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ അത് സ്ത്രീധനത്തിന്റെ പേരില്ലെന്നും പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചിലത് കണ്ടതോടെയാണ് മർദ്ദിച്ചതെന്നും രാഹുൽ പറഞ്ഞു. കാർ ആവശ്യപ്പെട്ടിട്ടില്ല, ജർമ്മനിയിൽ ജോലി ചെയ്യുന്ന തനിക്ക് കാറിന്റെ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.

രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം ബംഗളൂരുവിലെത്തിയ പ്രതി ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.

പെൺകുട്ടിയെ മർദ്ദിച്ചതിൽ രാഹുലിന്റെ അമ്മയ്‌ക്കും പങ്കുണ്ടെന്നാണ് മൊഴി. അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും. മൊഴിയെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും നടപടി. വീട് ഇപ്പോൾ പൂട്ടിയിട്ട നിലയിലാണ്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിൽ എത്തിക്കുന്നതിന് വിവിധ ഏജൻജികളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല