'രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്'; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

കേസില്‍ രാഹുലിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായും രാഹുലിന്റെ വിവാഹം നടന്നതായി അമ്മ പറഞ്ഞത്.
pantheerankavu-dowry-case-Rahul married before-mother apologizes
'രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്'; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതി രാഹുല്‍ മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് അമ്മ. ഈരാറ്റുപേട്ട സ്വദേശിനിയുമായി റജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്നും അമ്മ പറഞ്ഞു. കേസില്‍ രാഹുലിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായും രാഹുലിന്റെ വിവാഹം നടന്നതായി അമ്മ പറഞ്ഞത്.

''ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെണ്‍കുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. രാഹുല്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.'' രാഹുലിന്റെ അമ്മ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

pantheerankavu-dowry-case-Rahul married before-mother apologizes
'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പ്രതിക്കായി പൊലീസ് തിരച്ചില്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്, രാഹുലിന്റെ മൊബൈല്‍ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിങ്കപ്പൂരിലേക്ക് കടന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗികമായി പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

pantheerankavu-dowry-case-Rahul married before-mother apologizes
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

ഇന്നലെ വൈകിട്ട് ആറുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് മെഴിയെടുത്തു. മൊഴിയെടുക്കല്‍ രാത്രി 10 വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി.എബ്രഹാം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

infant death in nedumangad
Janhvi Kapoor, Sridevi
Rape case accused confesses person
Prime Minister Narendra Modi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com