പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

'ഭാര്യയുമായി ഒത്തുതീർപ്പായി'; രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ യുവതി സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു. രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്ന് യുവതി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യയുമായുള്ള തെറ്റിദ്ധാരണകൾ മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT