പ്രതീകാത്മക ചിത്രം 
Kerala

പക്ഷാഘാതം ബാധിച്ച നഴ്സിന് വിരമിക്കുന്നതുവരെ പൂർണ ശമ്പളം; ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പ്

ശമ്പളം ഉൾപ്പടെയുള്ള എല്ലാ അനുകൂല്യവും നൽകാൻ ഉത്തരവായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പക്ഷാഘാതം ബാധിച്ച പബ്ലിക് ഹെൽത്ത് നേഴ്സിന് വിരമിക്കുന്നതു വരെ ശമ്പളം ഉൾപ്പടെയുള്ള എല്ലാ അനുകൂല്യവും നൽകാൻ ഉത്തരവായി. ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ചെമ്മരുതി കുടുംബാരോ​ഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സിടി അജിമോൾക്ക്  2017 ഒക്ടോബർ 18ന് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് നവംബർ 19ന് ഇൻവാലിഡ് പെൻഷൻ അനുവദിച്ചു.  എന്നാൽ നൂറു ശതമാനം വൈകല്യം സംഭവിച്ച അജിമോൾക്ക് ഭിന്നശേശി അവകാശ നിയമപ്രകാരമുള്ള സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി ഭർത്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു. 

ചലനശേഷിയും ഓർമശക്തിയും നഷ്ടപ്പെട്ട അജിമോൾക്ക് ഭിന്നശേഷി നിയമത്തിന്റെ സംരക്ഷണത്തിന് അർ‌ഹതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു. അതിനാൽ വിരമിക്കുന്നതുവരെ മുഴുവൻ ശമ്പളം, ഉദ്യോ​ഗക്കയറ്റം, ​ഗ്രേഡ് പ്രമോഷൻ, ഇൻക്രിമെന്റ്, എന്നിവയെല്ലാം 3 മാസത്തിനകം അനുവദിക്കണമെന്ന് നിർദേശിച്ചു. ഇൻവാലിഡ് പെൻഷൻ ഉത്തരവ് കമ്മീഷൻ റദ്ദാക്കി. രോ​ഗ‌ബാധിതയായ ദിവസം മുതലുള്ള ശമ്പളവും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും നിർദേശിച്ചു. 

ജോലി ചെയ്യാനാകാത്ത വിധം രോ​ഗം ബാധിക്കുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് സർവീസ് കാലാവധി തീരുന്നതുവരെ ഇൻവാലിഡ് പെൻഷൻ അനുവദിക്കുകയാണ് ചെയ്തിരുന്നത്. സർവീസ് കാലയളവിൽ മരിച്ചുപോയാവ്ഡ ആശ്രിതർക്ക് ജോലി അതിനുശേഷം പെൻഷന്ഡ എന്നിങ്ങനെയാണ് ചട്ടം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT