നജ്മുദീന്‍ - raheena murder case 
Kerala

സഹായത്തിനെന്ന് പറഞ്ഞ് അറവുശാലയില്‍ എത്തിച്ചു; ഭാര്യയെ കഴുത്തറുത്തുകൊന്നു; പ്രതിക്ക് വധശിക്ഷ

ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ 2017 ജൂലൈ 23നായിരുന്നു കൊലപാതകം.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പരപ്പനങ്ങാടി റഹീന വധക്കേസില്‍ (raheena murder case) ഭര്‍ത്താവ് നജ്മുദീന് വധശിക്ഷ. മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീന്‍ എന്ന ബാബുവാണ് ഭാര്യ റഹീനയെ അറവുശാലയില്‍ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ 2017 ജൂലൈ 23നായിരുന്നു കൊലപാതകം.

അറവു ശാലയിലെ ജോലിയില്‍ സഹായിക്കാനാണെന്നു പറഞ്ഞ് നജ്മുദ്ദീന്‍ റഹീനയെ കൂട്ടികൊണ്ടുവരികയായിരുന്നു. അവിടെവെച്ച് ഇരുവരും തമ്മില്‍ വഴക്കായി. വഴക്ക് രൂക്ഷമായപ്പോള്‍ അറവുശാലയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് കേസ്. പിറ്റേദിവസം അറവുശാലയില്‍ എത്തിയ തൊഴിലാളികളാണ് റഹീനയുടെ മൃതദേഹം കണ്ടെത്തിയത്.

കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കിയ ശേഷം നജ്ജുമുദീന്‍ കത്തി ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷനില്‍വച്ച് പ്രതി പിടിയാലാവുകയായിരുന്നു.

സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ ഓഫിസർമാരായ പി.അബ്ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.അലവിയാണ് കേസിൽ അന്വേഷണം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT