പി ജയരാജൻ പ്രസം​ഗിക്കുന്നു/ ടിവി ദൃശ്യം 
Kerala

പരശുരാമ സൃഷ്ടി ജനങ്ങളെ അടിമകളാക്കി വെക്കാനുള്ള കെട്ടുകഥ: പി ജയരാജന്‍

'ആ കരയായ കേരളഭൂമി 64 ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തു പരശുരാമന്‍'

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പരശുരാമന്‍ കെട്ടുകഥയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ജനങ്ങളെ അടിമകളാക്കാന്‍ ബാഹ്മണാധിപത്യം സൃഷ്ടിച്ച കഥയാണിത്. കാസര്‍കോട് കയ്യൂരില്‍ സി കുഞ്ഞമ്പു അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി ജയരാജന്‍. 

പി ജയരാജന്റെ പ്രസംഗം ഇങ്ങനെ:   പരശുരാമനാണ് കേരള സൃഷ്ടിയുടെ ആള്‍ എന്നാണ്. കേരളം ഉണ്ടാക്കിയത് പരശുരാമനാണ്. പരശുരാമന്‍ ഗോകര്‍ണത്തു നിന്നും മഴു എറിഞ്ഞു. മഴു വീണ ഇടം വരെയുള്ള കടല്‍ നീങ്ങിപ്പോയി കരയായി. 

ആ കരയായ കേരളഭൂമി 64 ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തു പരശുരാമന്‍. അതുകൊണ്ട് ഭൂമിയുടെ മേലുള്ള പരമമായ അവകാശം അഥവാ ജന്മാവകാശം ബ്രാഹ്മണന്മാര്‍ക്കുള്ളതാണ്. ബ്രാഹ്മണാധിപത്യം ഈ നാട്ടിലെ ജനങ്ങളെ അടിമകളാക്കി വെക്കുന്നതിനു വേണ്ടിയുള്ള ഒരു കെട്ടുകഥയായിരുന്നു ഈ പരശുരാമ സൃഷ്ടി എന്നുള്ള കെട്ടുകഥ. പി ജയരാജന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഗാര്‍ഗെയുടെ വിടവാങ്ങല്‍ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT