കോട്ടയം: റോഡുകളിൽ ചീറിപ്പായുന്ന കുട്ടി ഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി ശക്തമാക്കുന്നു. ലൈസൻസ് നേടാത്ത, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ നടപടി കടുപ്പിക്കും.
ഏപ്രിലിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ 400ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർക്കും വാഹന ഉടമക്കും രക്ഷിതാക്കൾക്കുമെതിരെ ശിക്ഷാനടപടി ശിപാർശ ചെയ്യുന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി ഈ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. ഏറ്റവുമധികം കേസുകൾ മലപ്പുറം ജില്ലയിലാണ്, 145 എണ്ണം.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന ഗതാഗത കുറ്റകൃത്യങ്ങൾക്ക് രക്ഷിതാക്കളെയോ മോട്ടോർ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വർഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണിത്. വാഹനത്തിൻറെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം. 
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates