വയനാട് രക്ഷാപ്രവർത്തനത്തിന് ഡ്രോൺ അധിഷ്ഠിത ഡിറ്റക്ടറുകൾ ഉപയോ​ഗിക്കുന്നു പിടിഐ
Kerala

'കിങ്ങിണി' തത്ത ഒച്ചവെച്ച് ഉണര്‍ത്തി; വിനോദിന്റെ വിളിയില്‍ രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ കുടുംബങ്ങളും

തന്നെയും കുടുംബത്തെയും രക്ഷിച്ച 'കിങ്ങിണിയോടുള്ള' വാത്സല്യം കൂടുകയാണ് വിനോദിന്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: തന്നെയും കുടുംബത്തെയും രക്ഷിച്ച 'കിങ്ങിണിയോടുള്ള' വാത്സല്യം കൂടുകയാണ് വിനോദിന്. ഉരുള്‍പൊട്ടലിന്റെ മുന്നറിയിപ്പ് ചൂരല്‍മല സ്വദേശിയായ കിഴക്കേപ്പറമ്പില്‍ കെ എം വിനോദിനു നല്‍കിയത് അരുമയായി വളര്‍ത്തിയ തത്ത 'കിങ്ങിണി'യാണ്. പ്രകൃതിദുരന്തം മുന്‍കൂട്ടി കണ്ട് തത്ത ഒച്ചവെച്ചതോടെ വിനോദിന്റെ സുഹൃത്തുക്കളുടെ കുടുംബങ്ങളെയും രക്ഷപ്പെടുത്താന്‍ സാധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉരുള്‍പൊട്ടലിന്റെ തലേന്നു വൈകീട്ട് വിനോദും കുടുംബവും കോളനി റോഡില്‍ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. കിങ്ങിണിയെയും കൂടെക്കൂട്ടിയിരുന്നു. പിറ്റേന്നു പുലര്‍ച്ചെ രണ്ടാമത്തെ വലിയ ഉരുള്‍പൊട്ടലിനു കുറച്ചുനേരം മുന്‍പ് കിങ്ങിണി ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതായി വിനോദ് പറയുന്നു.'തത്ത ഇരുമ്പുകമ്പികളില്‍ വന്നിടിക്കുകയും വലിയ ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇതുകേട്ടാണ് ഞാന്‍ ഉണരുന്നത്. ചൂരല്‍മല പ്രദേശത്തെ സ്ഥിതി അറിയാവുന്നതിനാല്‍ എനിക്ക് ഇതിലെന്തോ പന്തികേടു തോന്നി. ഉടനെ തന്നെ ചൂരല്‍മലയിലെ അയല്‍വാസികളായ ജിജിന്‍, പ്രശാന്ത്, അഷ്‌കര്‍ എന്നിവരെ വിളിക്കുകയായിരുന്നു. ഇവര്‍ വീടിനു പുറത്തുനോക്കിയപ്പോഴാണ് ചെളിവെള്ളം ഒഴുകിയെത്തുന്നതു കാണുന്നത്. ഉടന്‍തന്നെ അവിടെനിന്നു മാറി' -വിനോദ് പറഞ്ഞു.

വിനോദിന്റെയും സുഹൃത്ത് ജിജിന്റെയും വീടു പൂര്‍ണമായും തകര്‍ന്നു. അഷ്‌കറിന്റെയും പ്രശാന്തിന്റെയും വീട് ഭാഗികമായും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!