KSRTC  
Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച നോട്ട് നല്‍കി; പണം വാങ്ങാതെ വനിതാ കണ്ടക്ടര്‍ ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങി

വാക്കു തര്‍ക്കം പ്രിയദര്‍ശനി ഓര്‍ഡിനറി ബസില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച ശേഷം നല്‍കിയ നോട്ട് വാങ്ങാന്‍ കൂട്ടാക്കാതെ വനിതാ കണ്ടക്ടര്‍. വാക്കുതര്‍ക്കത്തിനൊടുവില്‍ വനിതാ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി. അതോടെ ട്രിപ്പ് മുടങ്ങുകയും ചെയ്തു.

മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാന്‍ഡിലെത്തിയ പ്രിയദര്‍ശിനി ഓര്‍ഡിനറി ബസിലാണ് സംഭവം. യാത്രക്കാരന്‍ നോട്ട് വായില്‍ കടിച്ചുപിടിച്ച ശേഷംം നല്‍കിയപ്പോഴാണ് കണ്ടക്ടര്‍ വാങ്ങാന്‍ വിസമ്മതിച്ചത്. പിന്നാലെയാണ് തര്‍ക്കമുണ്ടായത്.

ബസില്‍ നിന്നിറങ്ങിയ ശേഷം കണ്ടക്ടര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മുന്‍പാകെയെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നു കൂത്താട്ടുകുളം പൊലീസിലും വിവരമറിയിച്ച ശേഷം കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അതിനിടെ പൊലീസ് സംഘം സ്റ്റാന്‍ഡിലെത്തി അന്വേഷണം നടത്തി. വനിതാ കണ്ടക്ടര്‍ ആശുപത്രിയില്‍ നിന്നു കൂത്താട്ടുകുളം സ്റ്റാന്‍ഡില്‍ മടങ്ങിയെത്തിയെങ്കിലും മാനസിക സമ്മര്‍ദ്ദം മൂലം ജോലി ചെയ്യാന്‍ സാധിക്കില്ലെന്നു യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രോഹിണിയോടു പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള ഓപി ടിക്കറ്റും അപേക്ഷയും യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ക്കു നല്‍കുകയും ചെയ്തു.

ബസിലെ യാത്രക്കാരും ഡ്രൈവറും കുറച്ചു സമയം കാത്തിരുന്നു. മൂവാറ്റുപുഴ ഡിപ്പോയില്‍ വിവരമറിയിച്ചു. പകരം കണ്ടക്ടറെ ലഭിച്ചില്ല. ബസ് യാത്ര നടത്താതെ കൂത്താട്ടുകളം സ്റ്റാന്‍സില്‍ കിടന്നു.

Passenger handed currency note held in his mouth; female conductor left without accepting money; KSRTC trip disrupted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നൽ പ്രളയം, വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങി 7 തൊഴിലാളികൾ മരിച്ചു

'ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട, എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ല; സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ'

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 7 തൊഴിലാളികള്‍ മരിച്ചു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇനി പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാര്‍ ഭരിക്കും; ഇന്ന് മുതല്‍ സമഗ്രമാറ്റം

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകും