സ്വിഫ്റ്റ് ബസ്/ ഫയല്‍ ചിത്രം 
Kerala

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം;  കണ്ടക്ടര്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍ കര സ്വദേശി ജസ്റ്റിനാണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. രാവിലെ ആറരയ്ക്ക് തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമമെന്നാണ്  സ്ത്രീയുടെ പരാതി. 

ഇന്ന് രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസിലാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. 49 കാരിയായ സ്ത്രീയെയാണ് കണ്ടക്ടര്‍ ഉപദ്രവിച്ചത്. കഴക്കൂട്ടത്ത് നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. ആലുവയിലേക്കാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. അതിനിടെ ഒരു സീറ്റിലിരുന്ന സ്ത്രീയോട് അത് റിസര്‍വ് ചെയ്ത സീറ്റാണെന്നും കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കാന്‍ പറയുകയുമായിരുന്നു. 

കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുന്നതിനിടെ സമീപത്ത് വന്നിരുന്ന കണ്ടക്ടര്‍ സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സ്ത്രീ ബസില്‍ വച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ബസ് ആലുവയില്‍ എത്തിയപ്പോള്‍ പൊലീസ്് കണ്ടക്ടറെ പിടികുടുകയായിരുന്നു. നെയ്യാറ്റിന്‍ കര സ്വദേശി ജസ്റ്റിനാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT