സിഐ ടികെ വിനോദ് കൃഷ്ണൻ 
Kerala

'28കാരിയെ ഗര്‍ഭിണിയാക്കിയ ശേഷം ബന്ധം അവസാനിപ്പിച്ചു'; സിഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സിഐയും യുവതിയും ഒപ്പം താമസിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പത്തനംതിട്ട: വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആര്‍ബി) സിഐ ടികെ വിനോദ് കൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സിഐയും 28കാരിയായ യുവതിയും ഒപ്പം താമസിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ വിനോദ് കൃഷ്ണന്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി ആണ് നടപടി സ്വീകരിച്ചത്. ക്രിമിനല്‍ കേസുകളിലേക്ക് കടക്കേണ്ടതില്ലെന്നാണ് യുവതിയുടെ നിലപാടെങ്കിലും, സംഭവത്തില്‍ തുടര്‍ അന്വേഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് പൊലീസ്.

Pathanamthitta DCRB CI Suspended Over Allegations of Backing Out of Marriage Promise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പ്, തേനീച്ച, കടന്നല്‍ ആക്രമിച്ച് മരിച്ചാല്‍ അഞ്ച് ലക്ഷം; വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തി

'എന്റെ കല്യാണത്തെ വലിച്ചിട്ടത് വിചിത്രം; ഒരാളുടെ വാക്കിന് കുടുംബത്തിലുള്ളവരെല്ലാം ഉത്തരവാദികളല്ല'; വിവാദത്തില്‍ അഹാന

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു"

മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്

ചേരാനെല്ലൂര്‍ വാഹന അപകടം; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം; വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും