കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെയാണ് പിരിച്ചുവിട്ടത്
dismissed cpo nishanth chandran
Cop Dismissed for Nexus with Notorious Criminals
Updated on: 
1 min read

പത്തനംതിട്ട: കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള വഴിവിട്ട ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ നിഷാന്ത് പി ചന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വര്‍ണ്ണക്കവര്‍ച്ച കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ ഗുണ്ടാസംഘങ്ങളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കടുത്ത നടപടി.

ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി നിഷാന്ത് സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ നിഷാന്ത് വിവിധി കേസുകളിലെ പ്രതികളായ ഗുണ്ടാസംഘങ്ങളുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായും, ഇവര്‍ക്കൊപ്പം എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായും കണ്ടെത്തി. കൂടാതെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മുന്‍പും നിരവധി കേസുകളുണ്ട്.

അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി നേരത്തെ നിഷാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ അന്തിമ നടപടി.

dismissed cpo nishanth chandran
വിവാദങ്ങളുടെ തോഴൻ: ഇലക്ട്രോണിക്സ് കടത്ത് മുതൽ വ്യാജ സിഡി റെയ്ഡും രഹസ്യ വിദേശയാത്രകളും വരെ; തച്ചങ്കരിയെ വേട്ടയാടിയ ചരിത്രം
dismissed cpo nishanth chandran
പിടിക്കപ്പെട്ടാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ 'പ്ലാന്‍ ബി'; വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കുരുക്കായി; വലിയ ശിക്ഷയൊന്നും കിട്ടില്ലെന്ന് 13 കാരി
dismissed cpo nishanth chandran
'ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകള്‍ മൈനസ്, എംഡിഎംഎ ഇടപാടുമായി ബന്ധമില്ല'; കീര്‍ത്തനയെ കസ്റ്റഡിയില്‍ വിട്ടു
Summary

Kerala Police Dismisses Association Leader for Nexus with Notorious Criminals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com