പ്രതീകാത്മക ചിത്രം 
Kerala

കോവിഡ് രോഗി മരിച്ചത് അറിഞ്ഞത് രണ്ടാം ദിവസം; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ബന്ധുക്കളുടെ പരാതി 

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിരെ പരാതിയുമായി മരിച്ച രോഗിയുടെ ബന്ധുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിരെ പരാതിയുമായി മരിച്ച രോഗിയുടെ ബന്ധുക്കള്‍. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാം ദിവസമാണെന്ന് പരാതിയില്‍ പറയുന്നു. ഹരിപ്പാട് സ്വദേശി ദേവദാസ് ആണ് മരിച്ചത്.

ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു.  വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു. 

സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !