പി സി ജോര്‍ജ് / ഫയല്‍ ചിത്രം 
Kerala

ഒളിച്ചോടുന്ന വ്യക്തിയല്ല പി സി ജോര്‍ജ്; അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി: ഷോണ്‍ ജോര്‍ജ്‌

പി സി ജോര്‍ജിന് നിലപാടുകളുണ്ട്. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമാപണം വേണം എന്നാണ് എന്റെ നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറിയിച്ചിരുന്നെങ്കില്‍ തിരുവനന്തപുരത്ത് വന്ന് പി സി ജോര്‍ജ് ഹാജരാകുമായിരുന്നു എന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. എവിടെയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ല പി സി ജോര്‍ജ് എന്നും ആവശ്യപ്പെട്ടാല്‍ പൊലീസിന് മുന്‍പില്‍ ഹാജരാവുന്ന ആളാണ് എന്നും ഷോണ്‍ പ്രതികരിച്ചു. 

പി സി ജോര്‍ജിന് നിലപാടുകളുണ്ട്. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമാപണം വേണം എന്നാണ് എന്റെ നിലപാട്. പറഞ്ഞത് തെറ്റോ ശരിയോ എന്ന് കാലമാണ് വിലയിരുത്തേണ്ടത് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 

മാന്യമായാണ് പൊലീസ് പെരുമാറിയത്. കസ്റ്റഡിയിലെടുക്കണം എന്ന് പറഞ്ഞു. ഡ്രസ് മാറിയതിന് ശേഷം വന്നാല്‍ മതിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ പൊലീസ് സമ്മതിച്ചു. ഞാന്‍ ഉള്‍പ്പെടെയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത് എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. 

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വെച്ച് നടത്തിയ പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT