കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്നു രാവിലെ 11 ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇന്ന് എത്താൻ കഴിയില്ല എന്ന് പൊലീസിനെ ജോർജ് അറിയിച്ചു. ജോർജ് തൃക്കാക്കരയിൽ ഇന്നു ബിജെപിക്കായി ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകാനിരിക്കെയാണു ഫോർട്ട് അസി. കമ്മിഷണർ എസ് ഷാജി നോട്ടിസ് നൽകിയിരുന്നത്.
ആദ്യം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയത്. എന്നാൽ പിന്നീട് ഭരണഘടനാപരമായിം ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്തമാക്കി. തൃക്കാക്കരയിൽ കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോർജ് യോഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും.
അന്വേഷണത്തോടു സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും അടക്കമുള്ള ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതിനാൽ ഇന്നു ഹാജരാകാതിരുന്നാൽ അതു കോടതി നിർദേശത്തിന്റെ ലംഘനമായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും. അങ്ങനെയെങ്കിൽ ജാമ്യം കോടതി റദ്ദാക്കാനും വീണ്ടും അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്കു കടക്കാനും സാധ്യതയുണ്ട്. അതേസമയം പിണറായി വിജയന്റേത് വൃത്തികെട്ട നെറികെട്ട രാഷ്ട്രീയമാണെന്ന് പി സി ജോർജ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്ക് എതിരെ ഒരു എഫ്ഐആർ പോലും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates