പ്രതീകാത്മക ചിത്രം 
Kerala

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; കാല്‍നടയാത്രക്കാരനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി, കല്ലു കൊണ്ട് തലയ്ക്കിടിച്ചു

വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി നിധീഷിനെ (23)യാണ് പൊലീസ് അറസ്റ്റു ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചത് ഇഷ്ടപ്പെടാതെ, കാല്‍നടയാത്രക്കാരനെ തലയ്ക്കിടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി നിധീഷിനെ (23)യാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമാണ് കേസിനാസ്പദമായ സംഭവം.കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് പരിക്കേറ്റത്. തിയേറ്ററിൽ സിനിമ കണ്ടശേഷം വാഹനം കിട്ടാതെ ജലീൽ വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. 

ഇതിനിടെയാണ് ബൈക്കിൽ നിധീഷ് അവിടെയെത്തിയത്. ജലീൽ ലിഫ്റ്റ് ചോദിച്ചു. ഇത് നിധീഷിന് ഇഷ്ടമായില്ല. ഇയാൾ ജലീലിനെ അസഭ്യം പറഞ്ഞതോടെ തർക്കമായി. തുടർന്ന് നിധീഷ്, ജലീലിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി, കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും