ഫയല്‍ ചിത്രം 
Kerala

പനി ഉള്ളവർ ശബരിമല യാത്ര ഒഴിവാക്കണം; മാർ​ഗനിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്

കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് തീർത്ഥാടകർ ഉൾപ്പെടെ ആരും പുറത്തുപോകാൻ പാടില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ കന്നിമാസ പൂജയ്ക്ക് പോകുന്ന തീർത്ഥാടകരിൽ പനി, ജലദോഷം, മറ്റ് ശ്വാസകോശ രോ​ഗങ്ങൾ എന്നവയുള്ളവർ യാത്ര ഒഴിവാക്കണമെന്ന് ആരോ​ഗ്യവകുപ്പിന്റെ മാർ​ഗനിർദേശം. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. 

കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് തീർത്ഥാടകർ ഉൾപ്പെടെ ആരും പുറത്തുപോകാൻ പാടില്ല. മറ്റു പ്രദേശങ്ങളിൽനിന്നു യാത്രചെയ്യുന്ന ഭക്തർ കണ്ടെയ്ൻമെന്റ് മേഖലകൾ സന്ദർശിക്കുകയോ, അവിടങ്ങളിൽ താമസിക്കുകയോ ചെയ്യരുത്. നിലവിൽ ഏതെങ്കിലും രോഗങ്ങൾക്ക് ചികിത്സിക്കുന്നവർ ചികിത്സാരേഖകൾ കൈയിൽ കരുതണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറ‍ഞ്ഞു. സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെങ്കിലും നിരന്തരം നിരീക്ഷിച്ച് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറ‍ഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT