KSEB  file
Kerala

യൂണിറ്റിന് പരമാവധി 10 രൂപ, അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം

മെയ് പകുതി വരെ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാന്‍ 250 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭ്യമാക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്കാണ് റെഗുലേറ്ററി കമീഷന്‍ അംഗീകാരം നല്‍കിയത്.

മെയ് പകുതി വരെ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാന്‍ 250 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭ്യമാക്കും. പവര്‍ എക്‌സ്‌ചേഞ്ചുകളിലെ 'ടേം എ ഹെഡ് മാര്‍ക്കറ്റ്' വഴി വാങ്ങുമ്പോള്‍, യൂണിറ്റിന് പരമാവധി 10 രൂപയും, അഞ്ച് പൈസ വരെ മാര്‍ജിനും നിശ്ചയിച്ചിട്ടുണ്ട്.

സുതാര്യമായ രീതിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യുതിയുടെ അളവും വിലയും നിശ്ചയിച്ച് വാങ്ങാന്‍ കഴിയുന്ന ഒടിസി പ്ലാറ്റ് ഫോം ഉപയോഗിക്കാനും കമീഷന്‍ അനുമതി നല്‍കി. ഹ്രസ്വകാല വൈദ്യുതി സംഭരണം നിയന്ത്രിക്കുന്നതിനും നടപ്പാക്കുന്നതിനുമായി അപെക്‌സ് കമ്മിറ്റി, ഓപ്പറേഷണല്‍ കമ്മിറ്റി എന്നീ സമിതികളുടെ രൂപീകരണത്തിനും കമ്മീഷന്‍ അംഗീകാരം നല്‍കി.

വൈദ്യുതി വാങ്ങുമ്പോള്‍ ബോര്‍ഡ് കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം ദിവസവും വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കണം. ഈ വിവരങ്ങള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉന്നതതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈദ്യുതി വാങ്ങി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പൂര്‍ണ വിവരങ്ങളും ചെലവായ തുകയും കമീഷനെ ബോധിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത വേനലും വൈദ്യുതി ഉപഭോഗത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധനവുമാണ് അധിക വൈദ്യുതി വാങ്ങേണ്ട സ്ഥിതി സംജാതമാക്കിയത്. വേനല്‍ മഴയുടെ കുറവും എല്‍പിജി ലഭ്യത കുറവു മൂലം പാചകത്തിന് വൈദ്യുതി ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതും വൈദ്യുതി ആവശ്യകത വര്‍ധിക്കാന്‍ കാരണമായതായി ഇലക്ട്രിസിറ്റി ബോര്‍ഡ് വിലയിരുത്തുന്നു.

KSEB has been granted permission to purchase additional electricity to alleviate the power crisis in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലും; മറ്റൊരു പൂരക്കാലത്തിനായി തൃശ്ശൂർക്കാർ ഇനി ഒരു വർഷം കാത്തിരിക്കും

മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്

കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

വിവാഹേതര ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സ്വര്‍ണം പണയം വച്ച് ക്വട്ടേഷന്‍; യുവതിയും കാമുകനും പിടിയില്‍

SCROLL FOR NEXT