'ലീഗ് ബിജെപിക്ക് കീഴടങ്ങിക്കോളൂ; പക്ഷെ മോദിയുടെയും അമിത് ഷായുടെയും ചെരിപ്പു നക്കി വിധേയത്വം കാണിക്കരുത്'

കുംഭമേള സംഘാടകരെ പൂമാലയിട്ട് സ്വീകരിച്ച മുസ്ലിം ലീഗ് നിലപാടില്‍ വിമര്‍ശനവുമായി കെടി ജലീല്‍
KT Jaleel Slams IUML Over Thirunavaya Kumbh Mela
KT Jaleel Slams IUML Over Thirunavaya Kumbh Mela
Updated on: 
3 min read

കൊച്ചി: തിരുനാവായ കുംഭമേളയുടെ സംഘാടകരെ പൂമാലയിട്ട് സ്വീകരിച്ച മുസ്ലിം ലീഗ് നിലപാടിനെതിരെയും ആര്‍എസ്എസ് - ലീഗ് ബന്ധ ആരോപണമുന്നയിച്ചും രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി കെടി ജലീല്‍ രംഗത്ത്. പ്രവാചകന്‍ മുഹമ്മദ് നബിക്കും ഇസ്ലാമിനുമെതിരെ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ നടത്തിയ സ്വാമി ആനന്ദവനം ഭാരതിയെ മുസ്ലിം ലീഗ് എം.എല്‍.എ കുറുക്കോളി മൊയ്തീന്റെ നേതൃത്വത്തില്‍ സ്വീകരിച്ചത് ആര്‍എസ്എസിനോടുള്ള ലീഗിന്റെ അനുഭാവനിലപാടിന് തെളിവാണെന്ന് കെടി ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കേരളത്തില്‍ ആര്‍എസ്എസിന് വേരോട്ടമുണ്ടാക്കാനും ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനുമാണ് തിരുനാവായ കുംഭമേള സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ക്ക് ലീഗ് കൂട്ടുനില്‍ക്കുകയാണ്. ബാബാ രാംദേവിനെ കെട്ടിപ്പിടിച്ച് 'മതസൗഹാര്‍ദ്ദം' പ്രചരിപ്പിച്ച പാണക്കാട് സാദിഖലി തങ്ങളുടെ മുന്‍കാല നിലപാടുകളെയും ജലീല്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. കുംഭമേളയുടെ മുഖ്യകാര്‍മ്മികനായ ആനന്ദവനം ഭാരതി ഇസ്ലാമിനെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന വിഡിയോ ക്ലിപ്പിങ് പങ്കുവെച്ചുകൊണ്ടാണ് ജലീലിന്റെ പ്രതികരണം.

ബീഫിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടപ്പോഴും, ഉജ്ജൈനില്‍ കുംഭമേളയുടെ ഭാഗമായി പള്ളി പൊളിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നീക്കം നടത്തിയപ്പോഴും ലീഗ് എംപിമാരോ ദേശീയ നേതൃത്വമോ പ്രതികരിച്ചില്ല. ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിതതിനെ മതേതരത്വത്തിന്റെ പുലര്‍ച്ചയായി വിശേഷിപ്പിച്ച ലീഗ് അധ്യക്ഷന്‍, പിന്നീട് ഉത്തരേന്ത്യയില്‍ നടന്ന് പള്ളി കയ്യേറ്റങ്ങളിലും ദര്‍ഗകള്‍ തകര്‍ത്ത സംഭവങ്ങളിലും മൗനം പാലിക്കുകയാണ്.

ലീഗിനെ തിരുത്തേണ്ട മതസംഘടനകള്‍ അതിന് തയ്യാറാകുന്നില്ല. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ മതസംഘടനകള്‍ക്ക് കഴിയുന്നില്ല. ചരിത്രത്തിലെ യസീദിന്റെ കൂടെക്കൂടിയവരുടെ പിന്തുടര്‍ച്ചക്കാരാകരുത് കേരളത്തിലെ മുസ്ലിം മതസംഘടനകള്‍. തിരുനാവായ കുംഭമേളയെ ആര്‍എസ്എസ് - മുസ്ലിം ലീഗ് കുംഭമേളയാക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കണമെന്ന് ആഹ്വാനം ചെയ്ത ജലീല്‍, സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പോലെ, നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും, ചെരിപ്പുകള്‍ നക്കി വിധേയത്വം കാണിക്കരുതെന്ന് ലീഗ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

KT Jaleel Slams IUML Over Thirunavaya Kumbh Mela
ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുസ്ലിംലീഗും കുംഭമേളയും!

'ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ആക്രമണമാണ് പ്രധാനം. അരക്ഷിതനായ ഗോത്രനേതാവാണ് മുഹമ്മദ്. ആക്രമണത്തിലൂടെയാണ് അദ്ദേഹം എല്ലാം കീഴ്‌പ്പെടുത്തിയത്. സ്ത്രീകളെയും മറ്റു ഗോത്രങ്ങളെയും എല്ലാം. അതുകൊണ്ടുതന്നെ അത് (ഇസ്ലാം) എപ്പോഴും ഒരു ശത്രുവിനെ കണ്ട്, ഒരപരനെ കണ്ട്, ഒരു 'കാഫിറി'നെ (ഇസ്ലാംമത നിഷേധി) കണ്ട് ആക്രമിച്ചു കൊണ്ടിരിക്കും. താഴേതട്ടില്‍ ആ മതം (ഇസ്ലാം) പരിശീലിക്കുന്ന വ്യക്തിക്കും ആക്രമണ മനോഭാവമുണ്ട്. അതിനാല്‍ തന്നെ ആ മതം (ഇസ്ലാം) ഉള്ളേടത്തൊക്കെ തീവ്രവാദമുണ്ട്. കാരണം, ആ മതത്തിന് നിദാനമായ സങ്കല്‍പമാണത്' -(സ്വാമി ആനന്ദവനം ഭാരതി)

കേരളത്തില്‍ ആര്‍.എസ്.എസിന് കൂടുതല്‍ വേരോട്ടം കിട്ടാനും, ബി.ജെ.പിക്ക് എളുപ്പത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനും ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അംഗീകാരത്തോടെ നടത്തപ്പെടുന്നതാണ് ഇക്കാലമത്രയും മലയാളിക്ക് അന്യമായ തിരുനാവായ കുംഭമേള. അതിന്റെ മുഖ്യകാര്‍മ്മികനാണ് സ്വാമി ആനന്ദവനം ഭാരതി. അദ്ദേഹം ഇസ്ലാമിനും മുഹമ്മദ് നബിക്കുമെതിരെ നടത്തിയ വിഷലിപ്ത അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചത്. അതിന്റെ വീഡിയോ ക്ലിപ്പിംഗാണ് താഴെ കൊടുത്തിരിക്കുന്നത്.

തിരുനാവായ കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ സ്വാമി ആനന്ദവനത്തെ പൂമാലയിട്ട് സ്വീകരിച്ചത് മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ കുറുക്കോളി മൊയ്തീനാണ്. ലീഗിന്റെ പ്രാദേശിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സമീപകാലത്തെ ലീഗിന്റെ ആര്‍.എസ്.എസ് അനുകൂല നിലപാടിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം.

കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന കളികളുടെ കൂടെക്കളിച്ച് പൊട്ടന്‍കെട്ടുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, കോഴിക്കോട്ടെ ഒരു വേദിയില്‍ വെച്ച് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവ പ്രചാരകനായ ബാബാ രാംദേവിനെ കെട്ടിപ്പിടിച്ച് പാണക്കാട് സാദിഖലി തങ്ങള്‍ 'മതസൗഹാര്‍ദം' മലയാളക്കരയില്‍ ഊട്ടിയുറപ്പിച്ചത്. ബീഫ് ഇറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ചും നാല്‍ക്കാലിക്കടത്ത് നടത്തിയെന്ന് കുറ്റപ്പെടുത്തിയും ഒട്ടനവധി മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടിട്ടും അതിനെതിരെ ലീഗ് എം.പിമാര്‍ പാര്‍ലമെന്റില്‍ ഒരക്ഷരം ഉരിയാടാതിരുന്നതിനെ ഈ പശ്ചാതലത്തില്‍ എങ്ങിനെയാണ് കാണേണ്ടത്?

KT Jaleel Slams IUML Over Thirunavaya Kumbh Mela
'യുവതുര്‍ക്കികള്‍ ശവതുര്‍ക്കികളാവുകയാണോ? സുധീരന്റെ ഈമാനെങ്കിലും വേണ്ടേ ലീഗേ?'

മധ്യപ്രദേശില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായി, ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ ഉജ്ജൈനില്‍ പുരാതനമായ പള്ളി പൊളിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസറുകളുമായി ഇറങ്ങിയതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടിട്ടും അങ്ങോട്ടൊന്ന് തിരിഞ്ഞു നോക്കാന്‍ പോലും മുസ്ലിംലീഗിന്റെ ദേശീയ നേതൃത്വം തയ്യാറാകാതിരുന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

ബാബരിമസ്ജിദ് തല്ലിത്തകര്‍ത്ത് നിലംപരിശാക്കി, തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിതതിനെ മതേതരതര ചിന്തയുടെ പുലര്‍ച്ചയെന്ന മട്ടില്‍ വിശേഷിപ്പിച്ച ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി തങ്ങള്‍, അതിനു ശേഷം ഉത്തരേന്ത്യയില്‍ നടന്ന മസ്ജിദ് കയ്യേറ്റങ്ങളോടും ദര്‍ഗകളും ശവകുടീരങ്ങളും അടിച്ചു പൊളിക്കുന്നതിനോടും പുലര്‍ത്തിയ മൗനം ഏവരെയും അമ്പരപ്പിച്ചതാണ്.

മുസ്ലിം ലീഗിനെ ഉപദേശിക്കാനും ശാസിക്കാനും ബാദ്ധ്യതപ്പെട്ട കേരളത്തിലെ മുസ്ലിം മതനേതൃത്വങ്ങള്‍ ലീഗ് മന്ത്രിമാര്‍ക്ക് വെഞ്ചാമരം വീശുന്ന തിരക്കിലാണ്. പി.എം ശ്രീ ഒരുകാരണവശാലും നടപ്പിലാക്കരുതെന്ന് വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിനോട് കടുപ്പിച്ച് പറയാനുള്ള ''നട്ടെല്ല്' പോലും മതസംഘനടകള്‍ക്ക് ഉണ്ടായിട്ടില്ല. മുഹമ്മദ് നബിയുടെ ചെറുമക്കളായ 'ഹസനെ' വിഷം കൊടുത്ത് കൊന്നപ്പോഴും, 'ഹുസൈനെ' കര്‍ബലയിലിട്ട് നിഷ്‌കരുണം കഴുത്തറുത്തെടുത്ത് ബാഗ്ദാദിലേക്ക് കൊടുത്തയച്ചപ്പോഴും രാജാവായിരുന്ന യസീദിന്റെ കൂടെക്കൂടിയവരുടെ പിന്തുടര്‍ച്ചക്കാരാകരുത് കേരളത്തിലെ മുസ്ലിം മതസംഘടനകള്‍.

തിരുനാവായ കുംഭമേള ആര്‍.എസ്.എസ്- മുസ്ലിംലീഗ് കുംഭമേളയാക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കണം. പാണക്കാട് തങ്ങന്‍മാരോട് ഒരു അപേക്ഷയേ ഉള്ളു. മതസൗഹാര്‍ദ്ദത്തിന്റെ പേരും പറഞ്ഞ്, കുംഭമേളയുടെ പന്തല്‍ നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് 'ഫാതിഹ' ഓതി ദുആ ചെയ്യാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണം. ലീഗ് ബി.ജെ.പിക്ക് കീഴടങ്ങിക്കോളൂ. പക്ഷെ, സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പോലെ, നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും, ചെരിപ്പുകള്‍ നക്കി വിധേയത്വം കാണിക്കരുത്.

KT Jaleel Slams IUML Over Thirunavaya Kumbh Mela
എന്താണ് പൊലീസില്‍ സംഭവിക്കുന്നത്?, അക്രമവാസന നിയന്ത്രിക്കണം; 'സമ്പന്നരും സ്വാധീനമുള്ളവരും ഒരു കാറ്റഗറി': വിമർശനവുമായി പിണറായി
KT Jaleel Slams IUML Over Thirunavaya Kumbh Mela
ജഡ്ജിയുടെയല്ല, ആരുടെ മകനായാലും എന്താണ്?; ചേരാനെല്ലൂരിൽ പൊലീസിന് വീഴ്ച : രമേശ് ചെന്നിത്തല
KT Jaleel Slams IUML Over Thirunavaya Kumbh Mela
'ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു'; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി
Summary

KT Jaleel Slams Muslim League Over Thirunavaya Kumbh Mela Event; Alleges RSS-IUML Nexus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com