ജഡ്ജിയുടെയല്ല, ആരുടെ മകനായാലും എന്താണ്?; ചേരാനെല്ലൂരിൽ പൊലീസിന് വീഴ്ച : രമേശ് ചെന്നിത്തല

മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്തയാള്‍ മാത്രമല്ല, പ്രസക്തമായ വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ ഇടാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും
Home minister Ramesh Chennithala
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Sabha TV
Edited By:
Updated on: 
2 min read

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. സംഭവം ഉണ്ടായ രാത്രി ടിജെ വിനോദ് എംഎല്‍എയാണ് ഫോണില്‍ വിളിച്ച് ആദ്യം വിവരം പറയുന്നത്. അതറിഞ്ഞ ഉടന്‍ തന്നെ വിവരം തിരക്കിയപ്പോള്‍ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേര്‍ത്തിട്ടില്ല എന്നു മനസ്സിലായി. മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Home minister Ramesh Chennithala
'ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു'; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

അപ്പോള്‍ തന്നെ ഇത് ഗൗരവകരമായ കാര്യമാണ്, പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് ഡിജിപിയെ വിളിച്ച് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ അത് അംഗീകരിക്കുന്നതില്‍ തനിക്ക് ഒരു മടിയുമില്ല. പത്തുകൊല്ലം ആഭ്യന്തര വകുപ്പ് ഭരിച്ച പിണറായി വിജയന്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ച അംഗീകരിച്ചിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ ഐആം ഓപ്പണ്‍, തെറ്റു ചെയ്താല്‍ തെറ്റു ചെയ്‌തെന്ന് പറയും. ഒരു മടിയുമില്ല. രമേശ് ചെന്നിത്തല വ്യക്തമാക്കി.

രാത്രി രണ്ടര മണിയ്ക്ക് പാവപ്പെട്ട ഒരു മനുഷ്യനെ ബെന്‍സ് കാറില്‍ പോയ വ്യക്തി ഇടിച്ചു കൊല്ലുകയാണ്. ആ പാവപ്പെട്ട മനുഷ്യന്‍ അരിയും സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അയാളെ ഇടിച്ചുകൊന്നിട്ട്, പൊലീസ് വന്ന് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ഇട്ടത് എന്തടിസ്ഥാനത്തിലാണെന്ന് ഡിജിപിയോട് ചോദിച്ചു. അത് തന്റെ ഉത്തരവാദിത്തമാണ്. പൊലീസ് തെറ്റുചെയ്താല്‍ അത് കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സര്‍ക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും എന്താണ്?. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചെന്നിത്തല പറഞ്ഞു.

ഈ പാവപ്പെട്ട മനുഷ്യന്‍ ജോലി ചെയ്ത് സാധനങ്ങള്‍ കൊണ്ടുചെന്നിട്ട് വേണം ആ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍. ഈ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത് തെറ്റാണ്. ഇന്നലെ രാത്രി തന്നെ എഡിജിപി പി വിജയനോട് ഇന്നുതന്നെ സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചയാളുടെ വീട്ടുകാരുമായി സംസാരിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്തയാള്‍ മാത്രമല്ല, പ്രസക്തമായ വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ ഇടാത്ത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ജുവനൈല്‍ മജിസ്‌ട്രേറ്റ് ഒരു കാരണവശാലും ജാമ്യം നല്‍കരുതായിരുന്നു എന്നുതന്നെയാണ് തന്റെ അഭിപ്രായം. ഒരു പാവപ്പെട്ട മനുഷ്യനെ ഇടിച്ചു കൊന്നിട്ട്, മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോള്‍ പിറ്റേദിവസം കൊണ്ടു വരാനാണ് പറഞ്ഞത്. പിറ്റേദിവസം കൂടുതല്‍ വകുപ്പ് ഇട്ടശേഷവും പ്രതിക്ക് ജാമ്യം കൊടുത്തു. ഇതെന്താണ് ഈ രാജ്യത്ത് നടക്കുന്നത്?. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മുകളിലെ കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിയുടെ പിതാവായ ജഡ്ജിയുടെ പേരില്‍ നടപടി എടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ട ഒരു ഡിമാന്‍ഡ്. എന്നാല്‍ ജഡ്ജിയുടെ പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല. വാഹനം ഓടിച്ചയാള്‍ മൈനറാണ്. അതിന്റെ ഉടമയെന്നു പറയുന്നത് ജഡ്ജിയാണ്. ഉടമയുടെ പേരില്‍ കേസെടുക്കാം. അതനുസരിച്ച് ജഡ്ജിയുടെ പേരില്‍ കേസെടുത്തു. ആ വിവരം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ആ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയുടെ ഉത്തരവാദിത്തമാണ്. അത് അവര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അപകടത്തില്‍ മരിച്ചയാളുടെ ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടുന്നതിന് മുമ്പുതന്നെ പ്രതിക്ക് ജാമ്യം ലഭിച്ച നടപടിയെ ശക്തമായി അപലപിക്കുകയാണ്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതാണെന്ന് സിപിഎം അംഗം എ സി മൊയ്തീന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ രണ്ടു നീതിയാണ് നടക്കുന്നത്. ആഭ്യന്തരമന്ത്രി പറഞ്ഞതില്‍ നിന്നും ഇതു വ്യക്തമാണെന്നും എസി മൊയ്തീന്‍ ആരോപിച്ചു.

Home minister Ramesh Chennithala
'തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍
Home minister Ramesh Chennithala
രാത്രി ചായ കുടിക്കാന്‍ ബൈക്കുമായി പോയി; നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 17 കാരന്‍ മരിച്ചു
Summary

The law is the same for everyone; there was a lapse on the part of the police: Minister Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com