കൊച്ചി: പകല്‍ പൊതുനിരത്തില്‍ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തിലാണ് കഴിയുന്നതെന്ന് ആരോപിച്ച് വേറിട്ട ബോര്‍ഡ് സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഉറച്ച് പെരുമ്പാവൂര്‍ വെങ്ങോലയിലെ നാട്ടുകാര്‍. 'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍... തല്ലും, തല്ലും, തല്ലും' എന്നെഴുതിയ ബോര്‍ഡാണ് വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന 'ഭായി കോളനി' എന്നും 'ബംഗാള്‍ കോളനി' എന്നും അറിയപ്പെടുന്ന സ്ഥലത്ത് നാട്ടുകാര്‍ സ്ഥാപിച്ചത്.
കഞ്ചാവ്, ഹെറോയിന്‍, രാസലഹരി തുടങ്ങി എന്തും ഇവിടെ സുലഭമായി ലഭിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പകല്‍ പൊതുനിരത്തില്‍ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ട് സ്ഥാപിച്ചതാണ് ബോര്‍ഡ് എന്നും നാട്ടുകാര്‍ പറയുന്നു. ബോര്‍ഡ് സ്ഥാപിക്കുകയും നാട്ടുകാര്‍ 'ലഹരി വിരുദ്ധ സമിതി' എന്ന കൂട്ടായ്മ തുടങ്ങുകയും ചെയ്തതോടെ പൊലീസും എക്‌സൈസും ജാഗ്രതയിലാണ്.
കേരളത്തില്‍ത്തന്നെ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് കണ്ടത്തറയിലുള്ള ഭായ് കോളനി. യാതൊരു നിയന്ത്രണവുമില്ലാത്ത വിധത്തിലാണ് ഇവിടെ ലഹരി വ്യാപാരവും ലൈംഗികത്തൊഴിലും നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതര സംസ്ഥാനക്കാര്‍ക്കു വേണ്ടിയാണ് ലഹരി ഇടപാടുകളും മറ്റും തുടങ്ങിയത്. പിന്നീട് കേരളത്തിന്റെ പല ജില്ലകളില്‍ നിന്നും ലഹരി അന്വേഷിച്ച് ഇവിടേക്ക് ആളുകള്‍ വന്നു തുടങ്ങി. എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണ് ഇപ്പോള്‍ ഇവിടമെന്നും നാട്ടുകാര്‍ പറയുന്നു.
ലഹരി വാങ്ങാനും സ്ത്രീകളെ അന്വേഷിച്ചും മറ്റുമെത്തുന്നവരെ കായികമായിത്തന്നെ നാട്ടുകാര്‍ നേരിട്ടു തുടങ്ങി. ഇതിന്റെ അടുത്ത പടിയായാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എച്ച് മുഹമ്മദ് പറയുന്നു. എന്നാല്‍ ഈ ലഹരി ഇടപാട് അനുവദിക്കാന്‍ പറ്റില്ല. നാട്ടുകാര്‍ അത്രത്തോളം പ്രശ്‌നം നേരിടുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates