കൊച്ചി: എറണാകുളത്ത് വളര്‍ത്തുനായയുടെ മുഖത്ത് രാസലായിനി ഒഴിച്ചതായി പരാതി. പുത്തന്‍കുരിശിലാണ് സംഭവം. പുത്തന്‍കുരിശ് മോനിപ്പള്ളി സ്വദേശിനി നയനയുടെ നായ്ക്കാണ് പരിക്കേറ്റത്.
നാല് മാസം പ്രായമായ നായക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ നായക്കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുകയും ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പുത്തന്‍ കുരിശ് പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇന്ത്യന്‍ സ്പിറ്റ്‌സ് വിഭാഗത്തില്‍പ്പെട്ട നായ കുട്ടി അക്രമിക്കപ്പെട്ടത്. കൂടിന് അകത്ത് കിടന്നിരുന്ന നായക്കുട്ടിയെ ആണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നായയുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്. രാസലായിനി ഉള്ളില്‍ ചെന്ന് നായയുടെ കിഡ്‌നിക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും കുടുംബം ആരോപിക്കുന്നു.
A complaint has been filed in Ernakulam after a chemical solution was allegedly poured on a pet dog’s face in Puthenkurish. The injured dog belongs to Nayana, a resident of Monipally in Puthenkurish.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates