വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക (Priyanka Gandhi) എഎന്‍ഐ
Kerala

'സ്വത്ത് വിവരം വെളിപ്പെടുത്തിയില്ല'; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. പ്രിയങ്ക ഗാന്ധി(Priyanka Gandhi ) സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ജനുവരിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT