പ്രതീകാത്മക ചിത്രം 
Kerala

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ വില തേടി ഹര്‍ജി; തഹസില്‍ദാരുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്‌

8.13 ലക്ഷം രൂപ ഈടാക്കാനാണ് കോടതി ഉത്തരവ്. ഇതു പ്രകാരം പത്ത് ലക്ഷം മതിപ്പുവിലയുള്ള ജീപ്പാണ് ജപ്തിചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ചേർത്തല: തഹസിൽദാരുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിനെ തുടർന്ന് നടപടി. സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ വില ലഭിക്കാൻ മാരാരിക്കുളം വടക്ക് മണിമന്ദിരത്തിൽ സുബ്രഹ്മണ്യ കുറുപ്പ് നൽകിയ ഹർജ്ജിയിലാണ് തഹസിൽദാരുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ് വന്നത്.

8.13 ലക്ഷം രൂപ ഈടാക്കാനാണ് കോടതി ഉത്തരവ്. ഇതു പ്രകാരം പത്ത് ലക്ഷം മതിപ്പുവിലയുള്ള ജീപ്പാണ് ജപ്തിചെയ്യുന്നത്. 17ന് ജപ്തിക്കായി കോടതി ജീവനക്കാർ താലൂക്ക് ഓഫീസിലെത്തിയെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നടന്നില്ല. അടുത്ത ദിവസം തന്നെ വീണ്ടും ഓഫീസിലെത്തി നടപടി പൂർത്തിയാക്കുമെന്നാണ് വിവരം.

കഴിഞ്ഞ മാസവും ഇതേ പോലെ മറ്റൊരു കേസിൽ താലൂക്ക് ഓഫീസിലെ ഉപകരണങ്ങൾ ജപ്തിചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. നടപടി കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിനാൽ ജപ്തി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കളക്ടർ ബന്ധപെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT