V Sivankutty file
Kerala

'തെരഞ്ഞെടുപ്പ് കഴിഞ്ഞ വിവരം ആദ്യം അറിഞ്ഞത് പെട്രോളും ഡീസലുമാണ്...!' ശിവന്‍കുട്ടിയെ എയറിലാക്കി സോഷ്യല്‍മീഡിയ

സംസ്ഥാന സര്‍ക്കാര്‍ ആണോ രാജ്യം ഭരിക്കുന്നതെന്നാണ് ഒരാള്‍ ചോദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്ത് ഇന്ധനവില കൂടിയതില്‍ ട്രോളുമായി എത്തിയ മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ എയറിലാക്കി സോഷ്യല്‍ മീഡിയ. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലും ശിവന്‍കുട്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നവരുമുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചും ഇന്ധനവില കൂടിയതിന്റെ കാരണം അറിയാത്തതിനെക്കുറിച്ചും പരിഹസിക്കുന്നവരുമുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ വിവരം ആദ്യം അറിഞ്ഞത് പെട്രോളും ഡീസലുമാണ്...!, എന്നായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്. സംസ്ഥാന സര്‍ക്കാര്‍ ആണോ രാജ്യം ഭരിക്കുന്നതെന്നാണ് ഒരാള്‍ ചോദിച്ചത്. ഇലക്ഷന്‍ കഴിഞ്ഞ് തോറ്റ് വീട്ടില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്ക് മില്‍മ പാല്‍ ഒക്കെ കുടിക്ക് എന്നാണ് മറ്റൊരാളുടെ ഉപദേശം. സ്‌കൂള്‍ തുറക്കാനായിട്ടും പാഠപുസ്തകം വിതരണം ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ചും ആളുകള്‍ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്. ഇന്ധനവില കൂടിയതിന്റെ കാരണങ്ങള്‍ വിവരമുള്ളവര്‍ പറഞ്ഞാല്‍ മനസിലാവും അല്ലാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് പറയുന്നവരാണ് കൂടുതല്‍ പേരും. പെട്രോള്‍ തിരുവനന്തപുരത്ത് കുഴിച്ചെടുക്കുന്നതല്ലെന്ന് പറയുന്നവരുമുണ്ട്.

രാജ്യത്ത് ലിറ്ററിന് 3.04 രൂപയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വര്‍ധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. അതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍ തിക്കും തിരക്കുമാണ്. 5 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിനു പിന്നാലെയാണ് വില വര്‍ധനവ്.

'Petrol and diesel were the first to know about the election...!' Social media put V Sivankutty on air

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?'; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍ ( വീഡിയോ)

'കംഫർട്ടബിൾ ആണെങ്കിൽ ബോറടിക്കും; എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം'

മഴ കനക്കുന്നു; സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'എടാ എന്ന് വിളിച്ചാൽ തിരിച്ച് എടീ എന്ന് വിളിക്കുന്നതല്ല ബഹുമാനം'; ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം പറഞ്ഞ് അന്ന രാജൻ

SCROLL FOR NEXT