ഫയല്‍ ചിത്രം 
Kerala

കുപ്പിയിൽ പെട്രോൾ വാങ്ങാനെത്തി, പമ്പ് ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ 

തൃത്താല ഞാങ്ങാട്ടിരിയിലെ സ്‌കൈ വേയ്സ് പമ്പിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പെട്രോൾ ചോദിച്ചെത്തി പമ്പ് ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ. തൃത്താല ഞാങ്ങാട്ടിരിയിലെ സ്‌കൈ വേയ്സ് പമ്പിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെത്തിയ ചെറുപ്പക്കാർ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഹാഷിഫ് (28), പ്രസാദ് (28) എന്നിവരെ പട്ടാമ്പിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടപ്പോൾ അത് നൽകാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെയായിരുന്നു ആക്രമണം. ബൈക്കിൽനിന്നിറങ്ങിയ യുവാക്കൾ കൈയിലുണ്ടായിരുന്ന വടിയും ആയുധങ്ങളുമുപയോഗിച്ച് ജീവനക്കാരെ ആക്രമിച്ചു. പമ്പിന് തീവെക്കുമെന്ന് ഭീഷണി മുഴക്കി. ഹാഷിഫിനും പ്രസാദിനും തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. 

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുൻപേ ചെറുപ്പക്കാർ ബൈക്കിൽ രക്ഷപ്പെട്ടു. അന്വേഷണം തുടങ്ങിയെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും