'തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം'; പെൺകുട്ടിയെ പറ്റിച്ച് ആറ് മാസം ഓൺലൈൻ ക്ലാസ്, അറിഞ്ഞത് കോളജിലെത്തിയപ്പോൾ

പ്രവേശന നടപടികൾ പൂർത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിൽ പെൺകുട്ടിക്ക് ഇമെയിൽ സന്ദേശം ലഭിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍


മൂന്നാർ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്. മൂന്നാർ സ്വദേശിയായ പെൺകുട്ടിയേയാണ് ആറ് മാസത്തോളം തട്ടിപ്പിന് ഇരയാക്കിയത്. വ്യാജ ഇമെയിൽ സന്ദേശത്തിലൂടെയാണ് പ്രവേശനം ലഭിച്ചു എന്നറിയിച്ചത്. തുടർന്ന് ഓൺലൈൻ ക്ലാസ് നടത്തുകയും ചെയ്തിരുന്നു. മെഡിക്കൽ കോളജിൽ നേരിട്ടുപോയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 

മൂന്നാറിലെ സ്വകാര്യ സ്കൂളിൽ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെൺകുട്ടി 2022ലെ നീറ്റ് പരീക്ഷയിലും ഉയർന്ന മാർക്ക് നേടിയിരുന്നു. സംവരണവിഭാഗത്തിൽപെട്ട കുട്ടി വിവിധ മെഡിക്കൽ കോളജുകളിൽ അപേക്ഷ നൽകി. പ്രവേശന നടപടികൾ പൂർത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിൽ പെൺകുട്ടിക്ക് ഇമെയിൽ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ആദ്യ ​ഗഡുവായി  10,000 രൂപ ഗൂഗിൾ പേ വഴി അടച്ചു.

2022 നവംബറിലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസുകളെടുത്തിരുന്നത്. കോളജിൽ വരാൻ നിർദേശിച്ച് 3 പ്രാവശ്യം ഇമെയിൽ വന്നെങ്കിലും പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചതിനാൽ യാത്ര മാറ്റിവച്ചു. എന്നാൽ, ജൂൺ 24നു മെഡിക്കൽ കോളജിൽ നേരിട്ടു ഹാജരാകാനാവശ്യപ്പെട്ടു വീണ്ടും സന്ദേശം ലഭിച്ചു. പോകാൻ ഒരുങ്ങുന്നതിനിടയിൽ വരേണ്ട എന്ന സന്ദേശം മറ്റൊരു മെയിൽ ഐഡിയിൽ നിന്നു ലഭിച്ചതോടെ കുട്ടിക്കും മാതാപിതാക്കൾക്കും സംശയമായി. കോളജിലെത്തി പ്രിൻസിപ്പലിനെ കണ്ടപ്പോഴാണു തട്ടിപ്പു തിരിച്ചറിയുന്നത്. 

മെഡിക്കൽ കോളജിലെ അതേ ക്ലാസുകളാണ് ഓൺലൈനായി പെൺകുട്ടി ആറുമാസം പഠിച്ചതെന്നു പ്രിൻസിപ്പൽ അറിയിച്ചതായി പരാതിയിൽ പറയുന്നു. പെൺകുട്ടി മൂന്നാർ പൊലീസിൽ പരാതി നൽകി. ഇമെയിൽ വിലാസം, പണം ഓൺലൈനായി കൈമാറിയ മൊബൈൽ നമ്പർ ഉൾപ്പടെ കൈമാറി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com