മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, കെ. ബാബു എംഎൽഎ, മേയർ അഡ്വ എം. അനിൽ കുമാർ തുടങ്ങിയവർ ചിത്രങ്ങൾ നോക്കിക്കാണുന്നു 
Kerala

ചിത്രങ്ങൾ കഥ പറയും!; വൈവിധ്യങ്ങൾ നിറച്ച് പോര്‍ട്ട്‌ഫോളിയോ 2025 ചിത്രപ്രദര്‍ശനം

മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 27ാമത് വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ 2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കം. മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൃത്യസമയം തിരിച്ചറിഞ്ഞ് ഭാവം ഉൾക്കൊണ്ട് പകർത്തിയ ചിത്രങ്ങളാണ് പോർട്ട്ഫോളിയോ പ്രദർശനത്തിൽ കാണുന്നതെന്ന് പി രാജീവ് പറഞ്ഞു. ഭാവം മിന്നിമറയുന്നത് നോക്കി കൃത്യസമയത്ത് ഒപ്പിയെടുക്കുകയെന്നുള്ളതാണ് പ്രധാനപ്പെട്ട കഴിവ്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും സാങ്കേതിക വിദ്യകൾ മേഖലയിലെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോറം കണ്‍വീനര്‍ പി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ എം അനിൽകുമാർ, ഹൈബി ഈഡന്‍ എം പി, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, കൗൺസിലർ പത്മജ എസ് മേനോൻ, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ എസ്കെ സനിൽ എന്നിവർ സംസാരിച്ചു. കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം ട്രഷറർ മനുഷെല്ലി സ്വാഗതവും ജോയിൻറ് കൺവീനർ ടി പി സൂരജ് നന്ദിയും പറഞ്ഞു. കെഎസ്എഫ്ഇയുടെ സഹകരണത്തോടെ ആരംഭിച്ച പ്രദർശനം ജനുവരി ഒന്നിന് സമാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

ചെരുപ്പിട്ട് കാറോടിച്ചാൽ പിഴയോ? ഈ നിയമം ശരിക്കും ഉണ്ടോ?

'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍

മറ്റുള്ളവർ ഭക്ഷണം കഴിക്കുന്ന ശബ്‍ദം നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? എന്താണ് മിസോഫോണിയ

34 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്, 29 നല്‍കാമെന്ന് ഡിഎംകെ, രണ്ടു രാജ്യസഭാ സീറ്റും വാഗ്ദാനം

SCROLL FOR NEXT