Physical education teacher assaulted in malappuram Case 
Kerala

കായികാധ്യാപകന് മര്‍ദനം; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മങ്കട ഉപജില്ല സ്‌കൂള്‍ കായിക മേളക്കിടെ ആയിരുന്നു അധ്യാപകനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദിച്ച നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. മങ്കട ഉപജില്ല സ്‌കൂള്‍ കായിക മേളക്കിടെ ആയിരുന്നു അധ്യാപകനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.

കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറിയിലെ കായിക അധ്യാപകന്‍ ശ്രീരാഗിനാണ് മര്‍ദനമേറ്റത്. പെരിന്തല്‍മണ്ണ പോളി ടെക്‌നിക് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു. കായികാധ്യാപകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Physical education teacher assaulted in malappuram Case against four students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉഭയസമ്മത ബന്ധം'; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയില്‍ വേതനം വാങ്ങുന്നില്ല, ഇരട്ടപദവി ആരോപണത്തിന് സര്‍ക്കാര്‍ മറുപടി നല്‍കും: കെ ജയകുമാര്‍

അവധിക്കാലം അടിച്ചുപൊളിക്കാം; ബംഗളൂരു, മൈസൂര്‍, ചെന്നൈ കെഎസ്ആർടിസി സ്പെഷ്യൽ സര്‍വീസുകൾ; ബുക്കിങ് തുടങ്ങി

'ഡ്യൂഡി'ല്‍ പാട്ടുകള്‍ ഉപയോഗിക്കാം; ഇളയരാജയ്ക്ക് 50 ലക്ഷം നല്‍കി നിര്‍മാതാക്കള്‍; കേസ് ഒത്തുതീര്‍പ്പായി

'രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ജഡേജ'; വിമര്‍ശിച്ച് ഇര്‍ഫാന്‍ പഠാന്‍

SCROLL FOR NEXT