തകർന്ന പില്ലർ Video
Kerala

കൊച്ചിയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു വീണു; കെട്ടിടം ഒഴിഞ്ഞ് താമസക്കാര്‍

പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം നഗരത്തിലെ പനമ്പിള്ളി നഗറില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി.

24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലാണ് അപകട ഭീതി ഉയര്‍ത്തി പില്ലര്‍ തകര്‍ച്ച. തകര്‍ന്ന ടവറില്‍ 24 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അപകടാവസ്ഥ പുറംലോകം അറിയാതെ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണങ്ങളുണ്ട്.

തകര്‍ന്ന് വീണ പില്ലറില്‍ നിന്നും കമ്പിയുള്‍പ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്താണ് ഫ്‌ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT