മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം/ ഫെയ്‌സ്ബുക്ക്‌ 
Kerala

'ഒരുവഴിയും ഇല്ലെങ്കില്‍ മറ്റുവഴി ആലോചിക്കും'

ഈ നീക്കം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല.ഇത് നാടിനെതിരെയുള്ള നീക്കമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; 'സാധാരണനിലക്ക് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ഏതെങ്കിലും ഒരു പ്രശ്‌നത്തെയോ ചില പ്രശ്‌നത്തയോ അടിസ്ഥാനപ്പെടുത്തി പെട്ടന്നങ്ങ് എടുക്കുക എന്നുള്ളതല്ലല്ലോ അഭികാമ്യമായിട്ടുള്ളത്. നമുക്ക് ഏറ്റവും നല്ലത് തിരുത്തേണ്ടവരെ തിരുത്തകയാണ്. ആ തിരുത്തിക്കാനുള്ള ശ്രമമാണ് പലരീതിയില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുവഴിയും ഇല്ലെങ്കില്‍ പിന്നെയാണ് മറ്റുകാര്യങ്ങള്‍ ആലോചിക്കേണ്ടിവരിക'- മുഖ്യമന്ത്രി പറഞ്ഞു. 

'ആദ്യം കരുതിയത് പ്രത്യേതകപരമായ വ്യക്തിപരമായ താല്‍പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഞങ്ങളുമായി കലഹിക്കുന്ന മട്ടില്‍ തുടങ്ങുന്നതാണെന്നാണ്. പക്ഷെ അതിനപ്പുറം ഇപ്പോള്‍ പോകുകയാണ്. കൃത്യമായ അജണ്ടയുടെ ഭാഗമായി കാര്യങ്ങള്‍ നീക്കുന്നതാണ് കാണുന്നത്. സാധരണഗതിയില്‍ ഒരു നല്ല സമയചിത്തതയോടെ കാര്യങ്ങള്‍
നീക്കുന്ന ഒരാള്‍ക്കും സ്വീകരിക്കാന്‍ കഴിയാത്ത പലനടപടികള്‍ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്നും- മുഖ്യമന്ത്രി പറഞ്ഞു

'സുപ്രീം കോടതി വിധി വരുന്നതിന് മുന്‍പ് എങ്ങനെയാണ് യൂണിവേഴ്‌സിറ്റികളോട് പ്രൊഫസര്‍മാരുടെ ലിസ്റ്റ് ആവശ്യപ്പെടുക. എന്തോ ഒരു മുന്നൊരുക്കം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതിന്റെ ഭാഗമാണെന്ന് പറയാനാവില്ല. അത് പെട്ടന്നുള്ള ഒരു നീക്കത്തിന്റെ ഭാഗമല്ല, നേരത്തെയുള്ള ആലോചനയുടെ ഭാഗം ആസൂത്രിതമായി നടപ്പാക്കുകയാണ്. ഈ നീക്കം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല. സര്‍ക്കാരിനെതിരെയുള്ള നീക്കമാണ്. ഇത് നാടിനെതിരെയുള്ള നീക്കമാണ്. സംസ്ഥാനം ഈ മേഖലയില്‍ വലിയ പുരോഗതി നേടുന്നതിനാണ് നടപടികള്‍ സ്വകരിച്ചത്. അതിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ സ്വീകിരക്കുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT