Pinarayi Vijayan ഫയൽ
Kerala

ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് ചേവായൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്.

സംഘർഷം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാണിച്ചാണ് കേസ്. പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഒരു എഐ ചിത്രം ഉൾപ്പെടെയുള്ള ഫോട്ടോകളാണ് ഇദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പോസ്റ്റ് പങ്കുവെച്ചു എന്നാണ് ആരോപണം. ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും, പ്രചരിക്കുന്നത് എഐ ചിത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

A case has been filed against a Congress leader for sharing a photo of Chief Minister Pinarayi Vijayan and Unnikrishnan Potty together on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഡിപിഐ ആര്‍എസ്എസിന്റെ ഉത്പന്നം; അവരുമായി യാതൊരു നീക്കുപോക്കോ ധാരണയോ ഉണ്ടാക്കിയിട്ടില്ല : എംഎ ബേബി

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

'ഞാനുമൊരു മനുഷ്യനാണ്, ആത്മഹത്യ ചെയ്യാത്തത് ചില കാര്യങ്ങള്‍ ഉള്ളതിനാല്‍'; പൊട്ടിക്കരഞ്ഞ് രേണു സുധി

സ്വര്‍ണപ്പണയം, പാന്‍, ഫാസ്ടാഗ്, ട്രെയിന്‍ ടിക്കറ്റ്...; ബുധനാഴ്ച മുതൽ എട്ടുമാറ്റങ്ങള്‍, അറിയാം വിശദമായി

'ഭരതനാട്യം അവസാനിച്ചിടത്തു നിന്ന് ആരംഭിക്കുന്ന കഥയാണ് മോഹിനിയാട്ടം, ആ പിഴവുകളൊക്കെ രണ്ടാം ഭാ​ഗത്തിൽ പരിഹരിച്ചിട്ടുണ്ട്'; സംവിധായകൻ

SCROLL FOR NEXT