പിണറായി എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയ്യുന്നു ഫെയ്‌സ്ബുക്ക്
Kerala

അന്‍വറിന് പ്രത്യേക അജണ്ട; സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു; നാക്ക് വാടകയ്ക്ക് കൊടുക്കരുതെന്ന് പിണറായി

ഏതെങ്കിലും മതത്തെയോ, ജില്ലയയെ തന്റെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഏതെങ്കിലും മതത്തെയോ, ജില്ലയയെ തന്റെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്. പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ലെന്ന് പിണറായി പറഞ്ഞു. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്‍.

നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവര്‍ വര്‍ഗീയയതയ്ക്ക് അടിപ്പെട്ടവരല്ല. വര്‍ഗീയതയ്ക്ക് അടിപ്പെട്ടവര്‍ ചെറുന്യൂനപക്ഷമാണ്. ആവിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് എല്ലാ കാലത്തും സ്വീകരിച്ച നിലപാട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇവിടെ സര്‍ക്കാരുമായുള്ള ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളുടെ ഇടയ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വന്നു.അതില്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകളും പ്രതിപാദിച്ചു. കോഴിക്കോട് വിമാനത്താവളമാണെങ്കിലും അത് കരിപ്പൂരിലാണ്. മലപ്പുറം ജില്ലയിലാണ്. അവിടെ പിടിച്ച കേസുകള്‍ അവിടെയാണ് രജിസ്റ്റര്‍ ചെയ്യുക. മലപ്പുറം ജില്ലയിലുള്ള സ്വര്‍ണക്കടത്തുകേസ് മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തുക. ഞാന്‍ പറഞ്ഞത് സത്യസന്ധമായ കണക്കാണ്. അവിടെ ഒരു ജില്ലയെയോ പ്രദേശത്തെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പിണറായി പറഞ്ഞു.

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ആ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. അത് ആ ജില്ലയ്ക്ക് എതിരായ കാര്യമല്ല. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കേണ്ട അവസ്ഥ വന്നു. 2020 മുതലുള്ള സ്വര്‍ണക്കടത്തിന്റെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ ആകെ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം സ്വര്‍ണമാണ്. 124.47 കിലോഗ്രാമും പിടിക്കപ്പെട്ടത് കരിപ്പൂരില്‍ നിന്നാണ്. സ്വാഭാവികമായും അത് മലപ്പുറം ജില്ലയുടെ കണക്കില്‍ വരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022ല്‍ കരിപ്പൂരില്‍ പിടിച്ചത് 37 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. 2023ല്‍ 32.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. 19 കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിക്കപ്പെട്ടത്. ആകെ 156 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതാണ് വേര്‍തിരിച്ച് പറഞ്ഞത്. ഇത് സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണത്തില്‍ ഏറ്റവും കൂടുതലാണ് എന്നത് വസ്തുതയാണ്. ഇതിന്റെ കൂടെ തന്നെ ഹവാല പണം പിടിച്ചതിന്റെ കണക്കും പറഞ്ഞു. അതും കൂടുതല്‍ പിടിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാടിന്റെ പൊതുവായ അവബോധത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ഹവാല ഇടപാടുകാരെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നത് എന്തിനാണ്. സ്വര്‍ണം കടത്തുന്നത് രാജ്യ സ്‌നേഹം ആണെന്ന് പറയാനാകുമോ?. വര്‍ഗീയ ശക്തികള്‍ പിന്നിലുണ്ടെന്ന് കരുതി എന്തുവിളിച്ചുപറയരുത്. അതിന് പിന്നിലെ താത്പര്യത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംവിധാനങ്ങളെ തകിടം മറിക്കാനായി അന്‍വര്‍ പുകമറ സൃഷ്ടിക്കുകയാണ്‌. പിവി അന്‍വറിന്റെ പരാതിയില്‍ അന്വേഷണറിപ്പോര്‍ട്ട് വരട്ടെ, എന്നിട്ട് നടപടി സ്വീകരിക്കും. തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ല. പൊലീസ നടപടികള്‍ ശക്തമായി തുടരും. നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. വഴിയില്‍ നിന്ന് വിളിച്ചു കൂവിയാലോ ആക്ഷേപങ്ങള്‍ ചൊരിഞ്ഞാലോ സിപിഎം ആ വഴിക്ക് പോകാറില്ല. ഗൂഡലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാം.

വര്‍ഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് അന്‍വറിന്റെ ശ്രമം. ഏതെങ്കിലും വര്‍ഗീയ ശക്തി പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുക്കരുത്. ആരെ കൂടെ കൂട്ടാനാണോ ശ്രമം, അവര്‍ തന്നെ ആദ്യം തള്ളി പറയുമെന്ന് മുഖ്യമന്ത്രി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിരുന്നു. പരിശോധിക്കാന്‍ ഡിജിപിക്ക് കീഴിലുള്ള ടീമിനെ നിയോഗിച്ചു. ഇപ്പോള്‍ അന്‍വര്‍ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെയാണ്. അതിന് പിന്നിലെ താത്പര്യത്തെക്കുറിച്ച് താനിപ്പോള്‍ പറയുന്നില്ല. വര്‍ഗീയ വിദ്വേഷം തിരുകികയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT