Pinarayi Vijayan  
Kerala

'ഞാനുള്ളപ്പോഴാണ് തീപിടിച്ചതെങ്കില്‍ എന്തൊക്കെ കഥകള്‍ ഉണ്ടാക്കുമായിരുന്നു?; പഴയ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കിടന്നത്?'

ക്ലിഫ് ഹൗസ് നവീകരണം ആവശ്യമായതാണെന്നും ഒരുമന്ത്രിമന്ദിരം ആവശ്യമായ റിപ്പയര്‍ നടത്തുന്നതുകൊണ്ട് എന്താണ് അതില്‍ തകരാറുള്ളതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സമീപനത്തില്‍ മാറ്റം ഉണ്ടാകണമെന്നും പിണറായി

Author : Sujith

തിരുവനന്തപുരം: കന്റോണ്‍മെന്റ് ഹൗസിലേക്ക് താന്‍ താമസം മാറിയ ശേഷമാണ് തീപിടുത്തമുണ്ടായതെങ്കില്‍ മാധ്യമങ്ങള്‍ തന്റെ പേരില്‍ എന്തൊക്കെ കഥകള്‍ ഉണ്ടാക്കുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഞാന്‍ താമസിക്കുന്നതിന് മുന്‍പായതുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഒന്നും പറയാന്‍ ഇല്ലെന്നും പിണറായി പറഞ്ഞു. ക്ലിഫ് ഹൗസ് നവീകരണം ആവശ്യമായതാണെന്നും ഒരുമന്ത്രിമന്ദിരം ആവശ്യമായ റിപ്പയര്‍ നടത്തുന്നതുകൊണ്ട് എന്താണ് അതില്‍ തകരാറുള്ളതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സമീപനത്തില്‍ മാറ്റം ഉണ്ടാകണമെന്നും പിണറായി പറഞ്ഞു.

'മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുയെന്ന് പറയുന്നത് യഥാര്‍ഥത്തില്‍ മോടിപിടിപ്പിക്കല്‍ അല്ല. ക്ലിഫ് ഹൗസിന്റെ ശോച്യനീയ അവസ്ഥ വച്ചുകൊണ്ട് അതിന്റെ സുരക്ഷിതമായ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് താന്‍ മുഖ്യമന്ത്രിയായ കാലത്തുതന്നെ പ്രൊപ്പോസല്‍ വന്നിരുന്നു. സര്‍ക്കാരിന്റെ അവസാനഘട്ടത്തിലായതുകൊണ്ട് ആ നടപടികളിലേക്ക് നീങ്ങിയില്ല. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അത് വേണ്ടതാണ് എന്ന നിര്‍ബന്ധം വകുപ്പുകള്‍ക്കണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട സമീപനം ഉണ്ട്'- പിണറായി പറഞ്ഞു.

'ഒരുമന്ത്രിമന്ദിരം ആവശ്യമായ റിപ്പയര്‍ നടത്തുന്നതുകൊണ്ട് എന്താണ് അതില്‍ തകരാറുള്ളത്?. ഞാന്‍ ഇപ്പോഴും വാടകവീട്ടിലാണല്ലോ?. ഇപ്പോഴത്തെ നടപടി ക്രമം അനുസരിച്ച് കന്റോണ്‍മെന്റിലാണല്ലോ വേണ്ടത്. രണ്ടാഴ്ച കൊണ്ട് അങ്ങോട്ട് മാറാന്‍ പറ്റുമല്ലോ എന്ന് കരുതിയാണ് ഈ പറയുന്ന വാടകവീട്ടിലേക്ക് പോയത്. കന്റോണ്‍മെന്റ് ഹൗസില്‍ ചെന്നുനോക്കിയപ്പോള്‍ എങ്ങനെയാണ് അവിടെ പഴയപ്രതിപക്ഷ നേതാവ് കിടന്നതെന്ന് എനിക്കറിയാന്‍ പറ്റില്ല. അവിടെ കിടക്കാന്‍ പറ്റുന്ന അവസ്ഥയല്ല കണ്ടത്. അത് റിപ്പയര്‍ ചെയ്യാന്‍ സ്വാഭാവികമായും സമയം എടുക്കും. ഞാന്‍ അങ്ങോട്ട് മാറിയിട്ടാണ് തീപിടിച്ചതെങ്കില്‍ നിങ്ങള്‍ എന്തൊക്കെ പറയുമായിരുന്നു. എന്റെ പേരില്‍ എന്തൊക്കെ കഥകള്‍ ഉണ്ടാക്കുമായിരുന്നു. ഞാന്‍ താമസിക്കുന്നതിന് മുന്‍പായതുകൊണ്ട് ഒന്നും പറയാന്‍ ഇല്ല. ഇരുന്നൂറ് വര്‍ഷം പഴക്കമുള്ളതാണ് ആ കെട്ടിടം' പിണറായി പറഞ്ഞു.

'പല മന്ത്രിമന്ദിരങ്ങള്‍ക്കും ആവശ്യമായ മെയിന്റന്‍സുകള്‍ ഇല്ല. താമസിക്കുന്നവര്‍ തന്റെ പേരിലാകുമെന്നതുകൊണ്ട് ആവശ്യമായ റിപ്പയറുകള്‍ പറയില്ല. എന്തെങ്കിലും റിപ്പയര്‍ ചെയ്താല്‍ മോടിപ്പിടിപ്പിക്കുമെന്ന വാര്‍ത്തകള്‍ വരും. ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ടുമെന്റിന് കൃത്യമായ നിലപാട് നടത്തണം. അവിടെ താമസിക്കുന്ന അനുമതി വേണ്ടെന്ന് വെച്ച് റിപ്പയറുകള്‍ നടത്തണം. അവര്‍ക്ക് അസൗകര്യം ഉണ്ടാക്കരുതെന്ന് മാത്രം. അതുമായി പൊരുത്തപ്പെടാന്‍ മാധ്യമങ്ങള്‍ക്കും കഴിയണം'-പിണറായി പറഞ്ഞു.

Pinarayi Vijayan asked what is wrong with renovating ministerial residences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മന്ത്രിയെ തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ ദുരൂഹത; കൃത്രിമ വൈദ്യുതി പ്രതിസന്ധി സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി'

‘എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നെ വിശ്വസിച്ച് ഈ കഥാപാത്രം നൽകി’; വേദിയിൽ വിതുമ്പി പാർവതി തിരുവോത്ത്

പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

'മിസ്റ്റര്‍ ക്രിക്കറ്റ്' ഇനി ഓസ്‌ട്രേലിയ ടീമിന് തന്ത്രമൊരുക്കും!

വീണ്ടും മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒരേ വേദിയിൽ തൃഷ; വൈറലായി ചിത്രങ്ങൾ