പിണറായി ജയബാലകൃഷ്ണന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുന്നു  ഫെയ്‌സ്ബുക്ക്‌
Kerala

'നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ട്'; ജയബാലകൃഷ്ണന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ച് പിണറായി വിജയൻ ( വീഡിയോ)

സ്വാധീനമുള്ളവർക്കും പണമുള്ളവർക്കും എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പിണറായി, നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഉറപ്പു നൽകി.

ജയബാലകൃഷ്ണന്‍റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. സ്വാധീനമുള്ളവർക്കും പണമുള്ളവർക്കും എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാവില്ല. അർഹമായ ശിക്ഷ കുറ്റവാളിക്ക് ലഭിക്കണം. കുടുബത്തോടൊപ്പം സമൂഹം ആകെയുണ്ട്. ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ പറഞ്ഞത് പോലെയുള്ള നടപടികൾ ഉണ്ടായില്ല എന്നാണ് കുടുംബം പറയുന്നത് എന്നും പിണറായി ചൂണ്ടിക്കാട്ടി.

അതേസമയം ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രോസിക്യൂഷൻ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ നേതാവിനോടും ഉന്നയിച്ചു. പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ജയബാലകൃഷ്ണന്റെ മകൾ പറഞ്ഞു. കേസ് ഓരോ തവണയും കോടതി പരിഗണിക്കുമ്പോഴും പ്രതീക്ഷയുടെ ഗ്രാഫ് താഴുകയാണെന്നും ഭദ്രകീർത്തി അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ചിരുന്നു.

Pinarayi Vijayan consoles Jayabalakrishnan's family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ലോഡ് ഷെഡിങ് പ്രതിസന്ധി മറികടക്കാൻ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

'വികസന പ്രക്രിയ അട്ടിമറിക്കാൻ ശ്രമം, കിഫ്ബി ധനസഹായം നൽകുന്ന ഏജൻസി മാത്രം'; വിജിലൻസ് അന്വേഷണത്തിനെതിരെ പിണറായി