പിണറായി വിജയന്‍ 
Kerala

ബേക്കറി ജങ്ഷനില്‍ നിന്നും ഇടപ്പഴഞ്ഞിയിലേക്ക്; പിണറായി വിജയന്‍ വാടക വീട് മാറുന്നു

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീണ്ടു പോകുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തിരുവനന്തപുരത്തെ വാടക വീട് മാറുന്നു. ബേക്കറി ജങ്ഷനിലെ വാടക വീട് ഒഴിഞ്ഞ് ഇടപ്പഴഞ്ഞിയിലെ മറ്റൊരു വീട്ടിലേക്കാണ് മാറുന്നത്. ഇടപ്പഴഞ്ഞിയില്‍ നിന്നും ജഗതിയിലേക്ക് പോകും വഴിയാണ് പുതിയ വാടക വീട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീണ്ടു പോകുകയാണ്.

ഇതോടൊപ്പം പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗങ്ങളുടേയും സുരക്ഷാ ജീവനക്കാരുടേയും താമസ സൗകര്യം കൂടി പരിഗണിച്ചാണ് പിണറായി വിജയന്‍ വീടു മാറുന്നത്. പുതിയ വാടക വീടിന്റെ മതില്‍ നിലവിലുള്ളതിനേക്കാള്‍ ഉയരം കൂട്ടിയിട്ടുണ്ട്. സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തുക എന്നതും പുതിയ വാടക വീടുമാറ്റത്തിന് പിന്നിലുണ്ട്.

അതേസമയം കന്റോണ്‍മെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കന്റോണ്‍മെന്റ് ഹൗസില്‍ തീ പിടിത്തം ഉണ്ടാകുകയും ചില കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. കന്റോണ്‍മെന്റ് ഹൗസിലെ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പിണറായി വിജയന്‍, കഴിഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ താമസിച്ചതെന്ന് ചോദിച്ചിരുന്നു.

Pinarayi Vijayan is moving to a different rented house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഥനോള്‍ അളവില്‍ കൂടുതലുണ്ടോ?; സംസ്ഥാനത്ത് ഇന്ന് പമ്പുകളില്‍ മിന്നല്‍ പരിശോധന

കേരളത്തില്‍ മോര്‍ഫിങ് കേസുകള്‍ നാലിരട്ടിയായി; ഇരകളില്‍ അഞ്ചിലൊന്നും കുട്ടികള്‍, 9 മാസത്തിനിടെ 81 കേസുകള്‍

ബെല്ലിങ്ഹാമും റൂ‍ഡി​ഗറും സെക്യൂരിറ്റിക്കാരെ തല്ലി! ഞെട്ടിക്കും റിപ്പോർട്ട്

എഥനോളിൽ ഇന്ന് പരിശോധന, മുതിർന്ന നേതാക്കൾ കൊടിക്കുന്നിലിനൊപ്പം, ഐസൻകോട്ടിന് ക്ഷണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ; അനുകൂലമായി സതീശനും