Pinarayi Vijayan ഫയൽ
Kerala

പിണറായി വിജയന്‍ വാടക വീട്ടിലേക്ക്; പ്രതിപക്ഷ നേതാവാകാനില്ല?

ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപമാണ് വീട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്തു. ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപമാണ് വീട്. ക്ലിഫ് ഹൗസിലെ സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ നിന്ന് എത്തിയാല്‍ ഉടന്‍ ഈ വീട്ടിലേക്ക് മാറും എന്നാണ് വിവരം. സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് സിപിഎമ്മിന്റെ ചിന്ത ഫ്‌ലാറ്റിലേക്ക് താമസം മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് ആര് എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്താല്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് സ്വാഭാവികമായി മാറും. ഇതില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവാകാൻ ആ​ഗ്രഹം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം വാടക വീട്ടിലേക്ക് മാറുന്നത് എന്ന തരത്തിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Pinarayi Vijayan moves to rented house; house at Bakery Junction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

നിതിന്‍ രാജിന്റെ മരണം; എംകെ റാമിനെ തേടി പൊലീസ് അന്ധ്രയില്‍; ഒളിത്താവളം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല