Pinarayi Vijayan  file
Kerala

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം പുറത്തായി, പ്രധാനമന്ത്രി പ്രതികരിക്കണം; അയോധ്യ തട്ടിപ്പില്‍ പിണറായി വിജയന്‍

അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്.

സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ ബന്ധമുള്ളവരാണ് ട്രസ്റ്റിമാര്‍. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്‍പ്പെടെ കാര്‍മ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനാണ്. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാന്‍ ട്രസ്റ്റിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും ബാധ്യതയുണ്ടെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Pinarayi Vijayan reaction on Ayodhya scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാവങ്ങളുടെ വയറ്റത്തടിക്കരുത്', വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല; പിഎംഎവൈ വിവാദത്തില്‍ മന്ത്രി കെ എം ഷാജി

എമിറേറ്റ്സിൽ ജോലി നേടാം; ചെന്നൈയിലടക്കം കമ്പനി നേരിട്ട് അഭിമുഖം നടത്തുന്നു, നിരവധി ഒഴിവുകൾ

50 പവന്‍ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിറ്റു, വീണ്ടും പണയം വെക്കാന്‍ മുതിര്‍ന്നപ്പോള്‍ എതിര്‍ത്തതിന് മര്‍ദിച്ചു; ആരോപണവുമായി ആരതിയുടെ കുടുബം

ലക്ഷങ്ങളുടെ ഭവന വായ്പ എളുപ്പം അടച്ചുതീര്‍ക്കാം, തീര്‍ന്നില്ല!, ഒരു കോടിയുടെ സമ്പാദ്യവും സ്വന്തമാക്കാം; ഇങ്ങനെ പ്ലാന്‍ ചെയ്യൂ

'ലൈഫ് ഈസ് കോളിങ്...'ധ്യാൻ ശ്രീനിവാസന്റെ 'മിനി ആൻഡ് കൂപ്പർ'; ടൈറ്റിൽ പോസ്റ്റർ പുറത്ത്